തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതി, മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതി, മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം ന?ഗരസഭയിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസെടുത്തു. വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends