11 കാരനെതിരെ ലൈംഗീക അതിക്രമം ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

11 കാരനെതിരെ ലൈംഗീക അതിക്രമം ; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്
11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പരാതിയെ തുടര്‍ന്ന് കുട്ടിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകള്‍ ലഭിച്ചതായാണ് വിവരം.

നിഷ റാഫേലിനെതിരെ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കേസിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുമെന്നാണ് സൂചന.

Other News in this category



4malayalees Recommends