ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ചെന്നൈയില്‍ 140 പേര്‍ കസ്റ്റഡിയില്‍

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ചെന്നൈയില്‍ 140 പേര്‍ കസ്റ്റഡിയില്‍
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ചെന്നൈയില്‍ 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസന്ത് നഗര്‍ എലിയട്ട് ബീച്ചില്‍ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളില്‍ പെട്ട 100 പ്രവര്‍ത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയില്‍ നടക്കുന്ന 'സിജെപി' പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കള്‍ ബസന്ത് നഗര്‍ ബീച്ചില്‍ ഒത്തുചേര്‍ന്നത്.

എന്നാല്‍ ബസന്ത് നഗറിലെ പ്രതിഷേധത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് നടപടിക്കതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ ചോദിച്ചു.

Other News in this category



4malayalees Recommends