ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കള്‍ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കള്‍ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ദില്ലിയില്‍ ശക്തം. സിജെപി ജന്തര്‍മന്തറിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് സര്‍വ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി പ്രഖ്യാപിച്ചു. മാര്‍ച്ചിനെത്തിയ സിജെപി നേതാക്കാളായ അഭിജീത് ദിപ്‌കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതോടെ നേതാക്കള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചു.

രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സിജെപി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ആളുകള്‍ തടവിലാവുമ്പോള്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരണമെന്നും സിജെപി അഭ്യര്‍ത്ഥിച്ചു.

സിജെപി നേതാക്കളെ തടയാന്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസിന്റെ പ്രതീക്ഷിച്ച നീക്കമാണ് ഉണ്ടായത്. 10.20 ഓടെ മുംബൈ - ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറി. 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്‌കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവര്‍ കസ്റ്റഡിയിലെടുത്തു. 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തില്‍ പോലീസ് പുറത്തെത്തി. സിജെപി നേതാക്കളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. നേതാക്കള്‍ ഇല്ലാതെയും പ്രതിഷേധം തുടരുമെന്ന് സിജെപി വ്യക്തമാക്കി.

Other News in this category



4malayalees Recommends