ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ ഇന്നലെ നടന്ന പ്രതിഷേധം ; 700 പേര്‍ കസ്റ്റഡിയില്‍

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ ഇന്നലെ നടന്ന പ്രതിഷേധം ;  700 പേര്‍ കസ്റ്റഡിയില്‍
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തില്‍ 700 പേര്‍ കസ്റ്റഡിയില്‍. കപ്‌സേരയിലെ താല്‍ക്കാലിക തടങ്കള്‍ കേന്ദ്രത്തില്‍ എത്തിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നതായാണ് വിവരം. ഇവിടേക്ക് കൊണ്ടുപോയ മലയാളി സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ച് വിവരമില്ല.

ഗുരുദ്വാരയില്‍ പ്രതിഷേധക്കാര്‍ കയറിയതില്‍ പൊലീസ് കേസെടുത്തിരുന്നു. ഗുരുദ്വാരയില്‍ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കള്‍ക്കെതിരെയാണ് കേസ്. അതേസമയം, പൊലീസ് നടപടി സുപ്രീംകോടതിയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് അഭിഭാഷക സംഘടന എല്‍എഎഫ്‌സി.

പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരശേഖരണം തുടങ്ങി. മെട്രോ സ്റ്റേഷനുകള്‍ അടച്ച നടപടിയും കോടതിയെ ധരിപ്പിക്കും.

Other News in this category



4malayalees Recommends