ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെ പിഎ വിമല്‍ രാജി വെച്ചു, രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെ പിഎ വിമല്‍ രാജി വെച്ചു, രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെ പിഎ വിമല്‍ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നാണ് വിമല്‍ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാല്‍ രമ്യാ ഹരിദാസുമായി ചേര്‍ന്നു പോകാന്‍ കഴിയാത്ത സാഹചര്യവും അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായ പാളയം പ്രദീപിനെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ വിമര്‍ശനത്തിനും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

Other News in this category



4malayalees Recommends