രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ആര്‍ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുല്‍ ഗാന്ധി ദില്ലിയില്‍ കാണിക്കുന്നത് എന്നായിരുന്നു ആര്‍. ശ്രീലേഖയുടെ വിവാദ പരാമര്‍ശം. ആര്‍ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു

Other News in this category



4malayalees Recommends