വളര്‍ത്തുപൂച്ചയെച്ചൊല്ലി തര്‍ക്കം; ആറാം നിലയില്‍നിന്ന് തള്ളിയിട്ട നിലയില്‍ ഒന്നരവയസ്സുകാരി മരിച്ചു ; പത്തുവയസുകാരിയും അമ്മയും കസ്റ്റഡിയില്‍

വളര്‍ത്തുപൂച്ചയെച്ചൊല്ലി തര്‍ക്കം; ആറാം നിലയില്‍നിന്ന് തള്ളിയിട്ട നിലയില്‍ ഒന്നരവയസ്സുകാരി മരിച്ചു ; പത്തുവയസുകാരിയും അമ്മയും കസ്റ്റഡിയില്‍
മുംബൈ: വളര്‍ത്തുപൂച്ചയെച്ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആറാം നിലയില്‍നിന്ന് താഴേക്ക് വീണ ഒന്നരവയസ്സുകാരി മരിച്ചു. മുംബൈയിലെ ഗോരേഗാവിലുള്ള ശിവ്ഷാഹി കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പത്തുവയസ്സുകാരിയാണ് കുഞ്ഞിനെ താഴേക്ക് തള്ളിയിട്ടതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിനെ കെട്ടിടത്തില്‍നിന്ന് താഴേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതായാണ് റിപ്പോര്‍ട്ട്. കുഞ്ഞ് താഴേക്ക് വീഴുന്നതും തുടര്‍ന്ന് പെണ്‍കുട്ടി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഓടിപ്പോയി സൈക്കിളില്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

ഒക്ടോബര്‍ ഒന്നിനാണ് മരിച്ച കുഞ്ഞിന്റെ കുടുംബം കെട്ടിടത്തിലേക്ക് താമസം മാറിയത്. വളര്‍ത്തുപൂച്ചയുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിനെ അറിയിച്ചു.

സംഭവത്തില്‍ ദിന്‍ദോഷി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends