പിണറായിക്ക് ധാര്‍ഷ്ട്യം, ഗോവിന്ദന് ഔചിത്യമില്ല, കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

പിണറായിക്ക് ധാര്‍ഷ്ട്യം, ഗോവിന്ദന് ഔചിത്യമില്ല, കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിന്റെ പിടിപ്പ് കേടാണെന്ന വിമര്‍ശനമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. പിണറായിയുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയെ തളര്‍ത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയില്‍ വിമര്‍ശനം. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളില്‍ നിന്ന് അകറ്റി. പാര്‍ട്ടിക്ക് മുകളിലേക്ക് പിണറായി പോയി. പിണറായി വിജയനും മകള്‍ വീണയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇഎംഎസും എകെജിയും മക്കള്‍ക്ക് വേണ്ടി പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. പിണറായിയുടെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.

സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനും വിമര്‍ശനമുനയിലായിരുന്നു. എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്ന് വിമര്‍ശനുണ്ടായി. സെക്രട്ടറിയുടെ തെറ്റായ നിലപാടുകള്‍ തെരെഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ ജില്ലയില്‍ നിര്‍ത്തിയില്ല. എല്ലാം സംസ്ഥാനനേതൃത്വം പറയുന്നത് പോലെ ചെയ്യുന്നു. സംസ്ഥാനനേതൃത്വത്തിന് ജില്ലാ നേതൃത്വത്തിന് പേടിയാണ് . ഒരു പിരിവ് പാര്‍ട്ടിയായി സിപിഎം ആയി മാറിയെന്നും അംഗങ്ങള്‍ പരിഹസിച്ചു. എല്ലാത്തിനും പിരിവെന്ന രീതി മാറണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്നലെ തുടങ്ങിയ ജില്ലാ കമ്മിറ്റി ഇന്ന് സമാപിക്കും. തെക്കന്‍ കേരളത്തിലെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്. കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിന് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത് . സിപിഎം സിപിഐ കോട്ടകള്‍ തകര്‍ന്നു. മാത്രമല്ല. ചാത്തന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു. തിരിച്ച് പിടിക്കാന്‍ ജില്ലാകമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുന്നതുള്‍പ്പടെ ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ പ്രക്രീയയുടെ ഭാഗമായാണ് വിപുലീകൃതജില്ലാകമ്മിറ്റികള്‍ ചേരുന്നത്.

Other News in this category



4malayalees Recommends