ദമ്മാം നവോദയ സ്‌നേഹ സംഗമം നടത്തി:ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി ഉത്ഘാടനം ചെയ്തു

ദമ്മാം നവോദയ സ്‌നേഹ സംഗമം നടത്തി:ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി ഉത്ഘാടനം ചെയ്തു

ദമ്മാം: പ്രവാസി സമൂഹത്തിലെ സാമൂഹിക സാംസ്‌ക്കാരിക ജീര്‍ണതകള്‍ക്കെതിരെ നവോദയ സാംസ്‌ക്കാരിക വേദി കിഴക്കന്‍ പ്രവിശ്യ സംഘടിപ്പിക്കുന്ന നൂറു സ്‌നേഹസംഗമങ്ങളുടെ ഭാഗമായി ദമ്മാം ടൌണ്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ പോര്‍ട്ട് മേഖലയിലെ ഖലദിയ ഒന്നാം യുണിറ്റില്‍ നടന്ന സ്‌നേഹ സംഗമം ഏരിയ സെക്രട്ടറി മനേഷ് പുല്ലുവഴി ഉത്ഘാടനം ചെയ്തു.


ദുശ്ശീലങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ ഒറ്റക്കെട്ടായി പോരാടുവാന്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. യൂണിറ്റ് പ്രസിഡണ്ട് മനോജ് അദ്യക്ഷത വഹിച്ചു. സുദര്‍ശനന്‍, ശ്രീകുമാര്‍ വള്ളിക്കുന്നം, അജയ് ഇല്ലിച്ചിറ, ഷെരീഫ് തെക്കട,രമേശന്‍, പ്രസന്നന്‍, രാജീവ്, മോഹന്‍ലാല്‍, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രശാന്ത് സ്വാഗതവും, ഗിരീഷ് നന്ദിയും പറഞ്ഞു.
Related News

Other News in this category4malayalees Recommends