സകമാലിക വിഷയങ്ങളില്‍ നവയുഗം സംസ്‌കാരിക വേദി ദമ്മാം മേഖലാ കമ്മറ്റി ഒരുക്കുന്ന സ്‌ഥിരം ചര്‍ച്ചാവേദിക്ക്‌ തുടക്കമായി

സകമാലിക വിഷയങ്ങളില്‍ നവയുഗം സംസ്‌കാരിക വേദി ദമ്മാം മേഖലാ കമ്മറ്റി ഒരുക്കുന്ന സ്‌ഥിരം ചര്‍ച്ചാവേദിക്ക്‌ തുടക്കമായി

ദമ്മാം: സകമാലിക വിഷയങ്ങളില്‍ നവയുഗം സംസ്‌കാരിക വേദി ദമ്മാം മേഖലാ കമ്മറ്റി ഒരുക്കുന്ന സ്‌ഥിരം ചര്‍ച്ചാവേദിക്ക്‌ തുടക്കമായി, വാദിക്കാനും വാദിച്ചു ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്ന തലവാചകത്തോടെ വര്‍ത്തമാനം എന്ന്‌ പേരിട്ടിരിക്കുന്ന തുറന്ന ചര്‍ച്ചാവേദി അല്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിസിപാല്‍ കെ.ഗോപിനാഥ മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. നവയുഗം ദമ്മാം മേഖലാ പ്രസിഡണ്ട്‌ റിയാസ്‌ ഇസ്‌മായില്‍ അധ്യക്ഷനായിരുന്നു മേഖലാ സെക്രടറി നവാസ്‌ ചാന്നാങ്കര സ്വാഗതവും ബാസിം ഷാ നന്ദിയും പറഞ്ഞു.സമകാലിക വിഷയങ്ങളിലെ അറിവ്‌ വര്‍ദ്ധിപ്പിക്കുക എന്നതോടൊപ്പം പ്രസംഗകലയില്‍ പ്രായഭേതമന്യേ പരിശിലനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി സൗദി അറേബ്യയില്‍ ആദ്യമായിട്ടാണ്‌ തുറന്ന ചര്‍ച്ചാവേദിക്ക്‌ അവസരം ഒരുക്കുന്നത്‌. ഇത്തരം വേദികള്‍ ജാതിമത ചിന്തകള്‍ക്കദീതമായ്‌ പുതിയൊരു സാംസ്‌കാരിക മാതൃക പണിതുയര്‍ത്താന്‍ കഴിയുന്ന തരത്തില്‍ സൗഹാര്‍ദ്ദത്തിലൂന്നിയ വിജ്‌ഞാന സഭകളായി മാറണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അല്‍ കൊസാമ സ്‌കൂള്‍ പ്രിന്‍സിപല്‍ കെ. ഗോപിനാഥ മേനോന്‍ പറഞ്ഞു. നവയുഗം കോബാര്‍ മേഖലാ രക്ഷാധികരി ജമാല്‍ വലിയപള്ളി, കുടുംബവേദി കണ്‍വീനര്‍ ലീനാ ഉണ്ണികൃഷ്‌ണന്‍,വനിതാവേദി കണ്‍വീനര്‍ ലീനാ ഷാജി ബാലവേദി മുഖ്യഉപദേശക ഖദീജ ഹബീബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.


മതേതര ഇന്ത്യ എന്ന വിഷയത്തില്‍ ആദ്യ ചര്‍ച്ചക്ക്‌ നവയുഗം കേന്ദ്ര കമ്മറ്റി പ്രസിഡണ്ട്‌ ഉണ്ണി പൂചെടിയില്‍ വിഷയം അവതരിപ്പിച്ചു തുടക്കമിട്ടു. റീജ ഹനീഫ,സിനി റിയാസ്‌,ഷമീറാ ഷാജഹാന്‍, സുമി ശ്രീലാല്‍,ഫ്രീസിയ ഹബീബ്‌ ,ഫാത്തിമ റിയാസ്‌, ആര്‍ദ്ര ഉണ്ണികൃഷ്‌ണന്‍, അരുണ്‍ ചാത്തന്നൂര്‍, സുബിവര്‍മ പണിക്കര്‍,സാജന്‍ കണിയാപുരം,ഷാന്‍ പെരാഴംമൂഡ്‌, മോഹന്‍ ഓച്ചിറ,ഫ്രാസിസ്‌,റെജിലാല്‍ ലാലു,ഹബീബ്‌ അംബാടന്‍, കെ.കെ.മോഹന്‍, നഹാസ്‌ എ.കെ, മോഹന്‍ദാസ്‌,ശ്രീലാല്‍ എന്നിവര്‍ തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. നവയുഗം കേന്ദ്ര കമ്മറ്റി സെക്രടറി കെ.ആര്‍.അജിത്‌ ചര്‍ച്ചകള്‍ ക്രോടികരിച്ചു സംസാരിച്ചു. വൈവിധ്യങ്ങള്‍ കൊണ്ട്‌ ഇന്ത്യന്‍ ദേശീയത ലോകത്തിന്‌ എന്നും ഒരു മഹാത്ഭുവും മാതൃകയുമാണ്‌, ആഗോള സമൂഹത്തില്‍ ഇന്ത്യ നേത്രുത്വപരമായ പങ്ക്വഹിക്കുന്ന കാലം വിദൂരമല്ല എന്നാല്‍ നാനാത്വത്തില്‍ ഏകത്വം നന്നതാണ്‌ ഇന്ത്യന്‍ ദേശിയതയുടെ അടിസ്‌ഥാനം, വര്‍ഗീയദ്രുവീകരണം ഉണ്ടാക്കുകവഴിയും പ്രാദേശികവാദം ഉന്നയിക്കുകവഴിയും ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത്‌ നടന്നുവരുന്നു, ഇതിനെ ചെറുത്ത്‌ തോല്‍പ്പിക്കുക എന്നത്‌

രാജ്യത്തെ സ്‌നേഹിക്കുകയും രാജ്യ പുരോഗതി ആഗ്രഹിക്കുകയും ചെയ്യുന്ന ഏവരുടെയും ലക്ഷ്യമായിമാറേണ്ട കാലം അതിക്രമിച്ചുവെന്നും, രാജ്യത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസുക്ഷിക്കാന്‍ ദേശ, ഭാഷാ, ജാതിമത, രാഷ്ര്‌ടിയ ചിന്തകള്‍ക്കദീതമായി എല്ലാ ഇന്ത്യകാരും ഒന്നിച്ച്‌ നിന്ന്‌ വിധ്വംസക ശക്‌തികള്‍ക്കെതിരെ പൊരുതാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ നാം ഇതുവരെ നേടിയ എല്ലാ നേട്ടങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട്‌ ഭാരതമെന്ന മഹാരാജ്യം ശിദിലമായി പോകുകയും ഇത്‌ ഇന്ത്യയുടെ മാത്രമല്ല ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ തന്നെ തകര്‍ച്ചക്കും വഴിവെക്കുമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. അബ്‌ദുല്‍ വാഹിദ്‌ കാര്യറാ, ഹനീഫാ വെളിയംകോട്‌,ഉണ്ണികൃഷ്‌ണന്‍,സക്കീര്‍ ഹുസൈന്‍,ഫെബിന ബാസിം,ലതാ മോഹന്‍ദാസ്‌,ഷാജി അടൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
Related News

Other News in this category4malayalees Recommends