മുളകുവെള്ളം തയ്യാറാക്കാം

മുളകുവെള്ളം തയ്യാറാക്കാം

നല്ല ജലദോഷം .......എന്താ ചെയ്ക .. കൂടെ തലവേദനയും, ... ഈ മുളകുവെള്ളം ഒന്നു പരീക്ഷിക്കൂചേരുവകള്‍ :1.പച്ചകൊത്തമല്ലി 2 വലിയ സ്പൂണ്‍

2.കുരുമുളക് 2 വലിയ സപൂണ്‍

3.ജീരകം 1 വലിയ സ്പൂണ്‍

4. ഇഞ്ചി ഒരു ചെറിയ കഷണം

5. വെളുത്തുള്ളി രണ്ട് അല്ലി

6. ഒരു ലിറ്റര്‍ വെള്ളം.

ഇത്രയും എടുത്ത് വെള്ളം തിളപ്പിക്കാന്‍ അടുപ്പത്തുവെച്ച്, കൂട്ടുകള്‍ ചതച്ചെടുക്കുക ചതച്ചു വാരിയ മുളകുവെള്ളത്തിന്റെ കൂട്ട് തിളച്ചുകൊണ്ടിരിക്കുന്ന കലത്തില്‍ ഇട്ട്,അടപ്പടച്ച് തിളക്കാന്‍ വിടുക . മഴക്കാലം തുടങ്ങിയാല്‍ മുളകുവെള്ളം എന്നും അടുപ്പിലുണ്ടാകും.ആര്‍ക്കും ഒരു യാത്രയോ , മറ്റോ ഉണ്ടെന്‍കില്‍ പോലും ഈ വെള്ളം ഒരു ഗ്ലാസ്സ് കുടിച്ചിട്ടോ അല്ലെന്‍കില്‍ തിരിച്ചെത്തിയാലും ഈ വെള്ളം അരക്കവിള്‍ കുടിച്ചിരിക്കണം.നേരെ അലോപ്പോതി മരുന്നില്‍ ആശ്രയം പ്രാപിക്കുന്നവര്‍ക്ക് ഇതൊരു നേരംബോക്കായി തോന്നാം.എന്നാല്‍ രണ്ടു കവിള്‍ കുടിച്ചതിനു ശേഷം ആരും ഒന്നു പരീക്ഷിച്ചു പോകുന്ന മരുന്നു തന്നെ ഈ മുളകു വെള്ളം.ഒരു കുറിപ്പ്:ഈ തിളപ്പീച്ച വെള്ളം ചെറുചൂടോടെ കുടിക്കുക . ഒരു വട്ടം കുടിച്ചു തീര്‍ന്നാല്‍ രണ്ടാമതും ഇതേചേരുവയില്‍ ഒരു ലിറ്റര്‍ വെള്ളം കൂടിച്ചേര്‍ത്ത് തിളപ്പിച്ചു കുടിക്കാം.കടപ്പാട് : അമ്മച്ചിയുടെ അടുക്കള ഫേസ്ബുക്ക് ഗ്രൂപ്പ്‌

Other News in this category4malayalees Recommends