പാചകം മനോഹരമാക്കാനും രുചിയേറും വിഭവങ്ങള്‍ തയ്യാറാക്കാനും അമ്പത് അടുക്കള പൊടിക്കൈകള്‍

പാചകം മനോഹരമാക്കാനും രുചിയേറും വിഭവങ്ങള്‍ തയ്യാറാക്കാനും അമ്പത് അടുക്കള പൊടിക്കൈകള്‍

നിത്യജീവിതത്തില്‍ ഏറെ പ്രയോജനം ചെയ്യുന്ന അന്‍പത് അടുക്കള നുറുങ്ങള്‍ പരിചയപ്പെടുത്തുന്നു. രുചിയേറും ഭക്ഷണങ്ങള്‍ തയ്യാറാക്കാനും പാചക കലയെ ആസ്വദിക്കാനും ഇവ സഹായിക്കും

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.



2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.



3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.



4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.



5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.



6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.



7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.



8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.



9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല



10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്താല്‍ മതി.



11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.



12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക



13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി



14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി



15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .



16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി



17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും



18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും



19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.



20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല



21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി



22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.



23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.



24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.



25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.



26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.



27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.



28. കുടംപുളി കറിയിലിടുമ്പോള്‍ അരിഞ്ഞിട്ടാല്‍ കൂടുതല്‍ ഫലം ചെയ്യും.



29. ചെമ്പുപാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ പുളിവെള്ളത്തില്‍ കഴുകിയാല്‍ മതി



30. മുട്ടകള്‍ പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.



31. പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.



32. മീന്‍ ബിരിയാണിക്കുവേണ്ടി മീന്‍ െ്രെഫ ആക്കുമ്പോള്‍ മൊരിഞ്ഞ സവാളകൂടി ചേര്‍ത്താല്‍ മീനിന് രുചി കൂടും.



33. വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അല്‍പം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെച്ചാല്‍ എളുപ്പത്തില്‍ തൊലി അടര്‍ന്നുകിട്ടും.



34. വെളിച്ചെണ്ണ അധികമുണ്ടെങ്കില്‍ കേടാകാതിരിക്കാന്‍ അല്‍പം ഉപ്പുകല്ലിട്ട് വെച്ചാല്‍ മതിയാകും (വെളിച്ചെണ്ണ 'കനച്ചു' പോകില്ല).



35. ഉപ്പിലിട്ട മാങ്ങ കേടാകാതിരിക്കാന്‍ (പൂപ്പല്‍ബാധ) മുകളില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ മതി.



36. വാളന്‍പുളി (കോല്‍പുളി) കായോടുകൂടി ഭരണിയില്‍ സൂക്ഷിക്കുന്നുവെങ്കില്‍ കേടാകാതിരിക്കാന്‍ ഇടയിലൊക്കെ കല്ലുപ്പ് വിതറണം.



37. സമ്പോള വാട്ടുമ്പോള്‍ അല്‍പം ഉപ്പിട്ടാല്‍ പെട്ടന്ന് വാടികിട്ടും.



38. പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ മുട്ടയുടെ വെള്ള ചേര്‍ത്താല്‍ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും.



39. പാല്‍ തിളപ്പിക്കാനുള്ള പാത്രത്തില്‍ രണ്ടു സ്പൂണ്‍ വെള്ളമൊഴിച്ച ശേഷം പാലൊഴിച്ചു തിളപ്പിച്ചാല്‍ പാല്‍ അടിയില്‍ പിടിക്കില്ല.



40. ചപ്പാത്തിക്കുള്ള മാവ് കുഴച്ചത് അധികമായാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുമ്പ് മാവില്‍ അല്‍പം എണ്ണ പുരട്ടിവച്ചാല്‍ മാവ് ഉണങ്ങിപ്പോവില്ല.



41. ഈന്തപ്പഴം പ്‌ളാസ്‌റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.



42. ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തു മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.



43. വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.



44. പച്ചക്കായയും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.



45. ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ എണ്ണ പൊട്ടിത്തെറിക്കില്ല.



46. തൈര് അധികം പുളിക്കാതിരിക്കാന്‍ അതില്‍ ഒരു കഷ്ണം തേങ്ങാ കഷ്ണം ഇട്ടുവയ്ക്കുക.



47. നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവച്ച ശേഷം മീന്‍ വറുത്താല്‍ മീന്‍ വറക്കുന്ന മണം പുറത്തു വരില്ല.



48. ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.



49. ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ വെള്ളമോ ചേര്‍ക്കുക.



50. സവാളയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്‍ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല്‍ ഒഴിക്കുക. ഗ്രേവിയ്ക്ക് കൂടുതല്‍ സ്വാദ് കിട്ടും. ഒപ്പം കൊഴുപ്പും.

Related News

Other News in this category



4malayalees Recommends