അജ്‌വ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു

അജ്‌വ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു

ജിദ്ദ: അബ്ദുന്നാസര്‍ മഅ്ദനി പ്രസിഡന്റും കേരളത്തിലെ പ്രഗത്ഭ തമതപണ്ഡിതരും മറ്റും സംസ്ഥാനഭാരവാഹികളും രക്ഷാധികാരികളുമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍(അജ്‌വ) എന്ന സംഘടനയുടെ പ്രവാസി ഘടകമായി ജിദ്ദയില്‍ പുതിയ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ശറഫിയ്യ സഹാറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ കൂടിയ രൂപീകരണയോഗം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് പി.എം. എസ്.എ. ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജിദ്ദ അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) അഡ്‌ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ഷംസുദ്ധീന്‍ മൗലവി കാഞ്ഞിപ്പുഴ(ജനറല്‍ കണ്‍വീനര്‍), ഹുസൈന്‍ ഫൈസി, കാപ്പില്‍ ഷുക്കൂര്‍ കായംകുളം, അനീസ് അഴീക്കോട് (കണ്‍വീനര്‍മാര്‍) സുബൈര്‍ മൗലവി(ഓര്‍ഗനൈസര്‍) നിസാമുദ്ദീന്‍ ബാഖവ് കുന്നിക്കോട്, അബ്ദുള്‍ ലത്തീഫ് മൈലവി കറ്റാനം, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, അസ്‌കര്‍ ഏലംകുളം, അബ്ദുള്‍ റശീദ് ഓയൂര്‍, സിദ്ദീഖ് സഖാഫി, മുഹമ്മദ് റാസി വൈക്കം, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, ബക്കര്‍ സിദ്ദീഖ് പെരിന്തല്‍മണ്ണ, അബ്ദുള്‍ റൗഫ് തലശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. അനീസ് അഴീക്കോട് സ്വാഗതവും ഷംസുദ്ധീന്‍ മൗലവി കാഞ്ഞിപ്പുഴ, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, സിദ്ദീഖ് സഖാഫി എന്നിവര്‍ ആശംസയുമര്‍പ്പിച്ചു.
Other News in this category4malayalees Recommends