ത്വാഇഫ് ഫുട്ബാള്‍: റെയിന്‍ബോ മക്കയും മലബാര്‍ ഹോട്ടലും ഫൈനലില്‍

ത്വാഇഫ് ഫുട്ബാള്‍: റെയിന്‍ബോ മക്കയും മലബാര്‍ ഹോട്ടലും ഫൈനലില്‍

ത്വാഇഫ്: ഇസ്ലാമിക് എജുക്കേഷന്‍ ഫൗണ്ടേഷന്‍ മലയാള വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ഏപ്രില്‍ 24 ന് നടക്കുന്ന മലയാളി സംഗമം 2015 ന്‍െറ ഭാഗമായുള്ള ഫുട്ബോള്‍ മേളയില്‍ റെയിന്‍ബോ മക്കയും മലബാര്‍ ഹോട്ടലും ഫൈനലില്‍ പ്രവേശിച്ചു.


പ്രാഥമിക റൗണ്ടില്‍ സിയാനാ ബ്രദേഴ്സിനെ എഫ്.സി യങ് ബ്രദേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിന് റവാസി വാട്ടര്‍, കെ.എം.സി.സി ത്വാഇഫിനെയും മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്ക് റെയിന്‍ബോ മക്ക സില്‍വര്‍സ്റ്റാറിനെയും പരാജയപ്പെടുത്തി. രണ്ടാം റൗണ്ട് മത്സരത്തില്‍ റവാസി വാട്ടര്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സ്മാഷസ് എ യെയും റെയിന്‍ബോ മക്ക രണ്ട് ഗോളുകള്‍ക്ക് എഫ്.സി യങ് ബ്രദേഴ്സിനെയും തോല്‍പിച്ചു.

സെമിഫൈനലില്‍ റവാസി വാട്ടറും റെയിന്‍ബോ മക്കയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഒൗട്ടിലൂടെ റവാസി വാട്ടറിനെ പരാജയപ്പെടുത്തി റെയിന്‍ബോ മക്ക ഫൈനലില്‍ പ്രവേശിച്ചു.

എംഎ റഹ്മാന്‍, ജമാല്‍ വട്ടപ്പൊയില്‍, മുജീബ് കോട്ടക്കല്‍, കരീം ചെറുമുക്ക്്, ഖാദര്‍ കാവനൂര്‍, അശ്റഫ് തളിപ്പറമ്പ്, ഇ.പി അബ്ദുല്ല എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. എ.പി അബ്ദുല്‍ഗഫൂര്‍, റയീസ് വളപട്ടണം, ജിന്‍ഷാന്‍ ചേളാരി, നസീര്‍ തടത്തില്‍, അബ്ദുല്ല, മുശ്താഖ് മേലങ്ങാടി, നവാസ് പുളിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു.
Other News in this category4malayalees Recommends