ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ കായികമേള സംഘടിപ്പിച്ചു

ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയില്‍ കായികമേള സംഘടിപ്പിച്ചു

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ റിയാദ് ഘടകത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഫുര്‍ഖാനന്‍ മദ്രസ വാര്‍ഷിക കായികമേള സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ ഫൗസ്, നജാഹ്, ഫത്തഹ്, ഫലാഹ് എന്നീ ടീമുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയതള. നജാഹ് ഗ്രൂപ്പ് ഒന്നാം സ്ഥാനത്തത്തെി.


രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഫലാഹ്, ഫത്തഹ് ഗ്രൂപ്പുകള്‍ കരസ്ഥമാക്കി. മത്സര വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയതു. ഐ.എസ്.എം നേതാവ് ശാഖിര്‍ ബാബു കുനിയല്‍ ഉദ്ബോധനം നിര്‍വഹിച്ചു. ഇസ്ലാഹി സെന്‍റര്‍ അസീസിയ യൂണിറ്റ് പ്രസിഡന്‍റ് സുബൈര്‍ കലൂര്‍ മേള ഉദ്ഘാടനം ചെയ്തു. അബൂഹുറൈര്‍ മൗലവി, ഹനീഫ മാസ്റ്റര്‍, ശംസുദ്ദീന്‍ മദനി, താഹ ശരീഫ്, നിസാര്‍ അലി വാഴക്കാട്, അബ്ദുല്‍ മജീദ് തൊടികപ്പുലം, റശീദ് വാഴക്കാട്, അസ്മ ടീച്ചര്‍, ജംശിദ ടീച്ചര്‍, റാബിയ, ശാനി, ആമിന ശിഫ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Other News in this category4malayalees Recommends