അബ്ദുപ്പ പാണക്കാടിന് യാത്രയയപ്പ് നല്‍കി

അബ്ദുപ്പ പാണക്കാടിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അബ്ദുപ്പ പാണക്കാടിന് ഒ.ഐ.സി.സി.അസീസിയ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഷറഫിയ ഒ.ഐ.സി.സി. ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ഗ്ലോബല്‍ സെക്രട്ടറി കെ.എം.ശരീഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അസീസിയ ഏരിയ കമ്മിറ്റി പ്രസി.ബഷീര്‍ അലി പരുത്തിക്കുന്നന്‍ അധ്യക്ഷനായിരുന്നു.ജന.സെക്രട്ടറി നൗഷാദ് അടൂര്‍ സ്വാഗതം പറഞ്ഞു. റീജിയണല്‍ കമ്മിറ്റി പ്രസി.കെ.ടി.എ.മുനീര്‍, വൈ.പ്രസിഡന്റുമാരായ ഷറഫുദ്ധീന്‍ കായംകുളം, അബ്ദുള്‍ ഷുക്കൂര്‍ വക്കം, തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ പാപ്പറ്റ കുഞ്ഞുമുഹമ്മദ്, അബ്ദുറഹീം ഇസ്മയില്‍, അലി തേക്ക്‌തോട്, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശ്രുതസേനന്‍ കളരിക്കല്‍, ഷറഫിയ ഏരിയ പ്രസി.കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, പ്രവാസി കോണ്‍ഗ്രസ് നേതാവ് ഷറഫുദ്ധീന്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു. അബ്ദുപ്പ പാണക്കാടിനുള്ള മൊമെന്റോ ഗ്ലോബല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ഇസ്മയില്‍ കൈമാറി. ഇസ്മയില്‍ നെടിയിരുപ്പ് നന്ദി പറഞ്ഞു.
Other News in this category4malayalees Recommends