ശൈഖ സബീക്ക അവാര്‍ഡ് തംകീന്

ശൈഖ സബീക്ക അവാര്‍ഡ്  തംകീന്

മനാമ: പ്രൊഡക്റ്റീവ് ഫാമിലികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി പ്രഖ്യാപിച്ച ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ അവാര്‍ഡ് ‘തംകീന്‍’ കരസ്ഥമാക്കി.


ഈ ആശയത്തിന് പിന്തുണ നല്‍കിയ മികച്ച സ്ഥാപനം എന്ന നിലക്കാണ് ‘തംകീന്‍’ അവാര്‍ഡ് കരസ്ഥമാക്കിയത്.

സ്ത്രീകളെ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുളള ശ്രമത്തില്‍ ‘തംകീന്‍’ ശക്തമായ പങ്ക് വഹിക്കുന്നതായി വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ വ്യക്തമാക്കി.

ചെറുകിട മേഖലയിലുള്ള 2300 കുടുംബങ്ങള്‍ക്ക് 10 ഓളം പദ്ധതികള്‍ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് നടപ്പാക്കാന്‍ ‘തംകീന്‍’ പിന്തുണ നല്‍കി.

ഇത്തരം കുടുംബങ്ങള്‍ക്ക് ചെറുകിട ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് 1.4 ദശലക്ഷം ദിനാര്‍ വായ്പയായി ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

പ്രിന്‍സസ്് സബീക്ക ബിന്‍ത് ഇബ്രാഹിമില്‍ നിന്ന് തംകീന്‍ പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി.
Other News in this category4malayalees Recommends