ഇന്ത്യയെ മതാധിഷ്ടിതം ആക്കാൻ ശ്രമം : എം ബി രാജേഷ്‌ എം പി

ഇന്ത്യയെ മതാധിഷ്ടിതം ആക്കാൻ ശ്രമം : എം ബി രാജേഷ്‌ എം പി

മനാമ : മതേതര രാജ്യമായ ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കി മാറ്റുവാനുള്ള ശ്രമം ആണ് നരേന്ദ്ര മോഡിയുടെ നേത്രുത്വത്ത്തിൽ കേന്ദ്ര സർക്കാരും സംഘ പരിവാറും ശ്രമിക്കുന്നത് എന്ന് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റും സി പി ഐ എം സംസ്ഥാന കമ്മിറ്റി മെമ്പറും ആയ എം ബി രാജേഷ് എം പി ചൂണ്ടിക്കാട്ടി. ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ എം എസ് എ കെ ജി ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം .സംഘ പരിവാറും കൊർപ്പരെറ്റുകളും ചേര്ന്നുള്ള സഖ്യ ഭരണം ആണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. നല്ല ദിനങ്ങൾ വരുന്നു എന്ന് പറഞ്ഞാണ് മോഡി അധികാരത്തിൽ വന്നത്. എന്നാൽ നല്ല ദിനങ്ങൾ വന്നത് ആകറ് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതക്ക് ആയിരുന്നില്ല . മറിച്ചു ചെറു ന്യൂനപക്ഷം വരുന്ന അതി സമ്പന്നർക്ക് ആയിരുന്നു. കേന്ദ്ര ബജ്റ്റ് തന്നെ ഇതിനു തെളിവ് ആണ് .


സി വി നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രതിഭ പ്രസിഡന്റ് എൻ കെ വീരമണി അധ്യക്ഷനായി. സെക്രെട്ടറി ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. പ്രവാസ ജിവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന പ്രതിഭയുടെ ആദ്യ കാലം മുതൽ ഉള്ള നേതാവ് എൻ ഗോവിന്ദന് പ്രതിഭയുടെ മോമെന്ട്ടോ എം ബി രാജേഷ് സമർപ്പിച്ചു.
Other News in this category4malayalees Recommends