മഅ്ദനി: കര്‍ണാടക സര്‍ക്കാര്‍ നീതി നിഷേധം തുടരുന്നു

മഅ്ദനി: കര്‍ണാടക സര്‍ക്കാര്‍ നീതി നിഷേധം തുടരുന്നു

മസ്കത്ത്: സുപ്രീംകോടതി ഉത്തരവുപോലും കാറ്റില്‍പറത്തി ധിക്കാരപരമായ സമീപനമാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോട് ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ചുവരുന്നതെന്ന് ഒമാന്‍ പി.സി.എഫ് കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ബംഗളൂരു സ്ഫോടനക്കേസ് വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍െറ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് വിചാരണ നീട്ടാനാണ് കര്‍ണാടകയുടെ ശ്രമം. കേസ് വിചാരണ പൂര്‍ത്തിയാക്കാനും മഅ്ദനിക്ക് നീതി ലഭ്യമാക്കാനും കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് അന്‍സാര്‍ മാമൂട്, സെക്രട്ടറി നിസാമുദ്ദീന്‍ ആലപ്പുഴ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Other News in this category4malayalees Recommends