മുലദ ഇന്ത്യന്‍ സ്കൂളില്‍ കിന്‍റര്‍ഗാര്‍ട്ടന്‍ ഗ്രാജ്വേഷന്‍

മുലദ ഇന്ത്യന്‍ സ്കൂളില്‍ കിന്‍റര്‍ഗാര്‍ട്ടന്‍ ഗ്രാജ്വേഷന്‍

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വിഭാഗം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗ്രാജ്വേഷന്‍ സെറിമണി സംഘടിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.ജി.എച്ച്.എസ് റുസ്താഖ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് അഫയേഴ്സ് ഡോ. ഖാലിദ് സെയ്ദ് അല്‍ സാദി മുഖ്യാതിഥി ആയിരുന്നു. ഹസന്‍ സല അല്‍ ഷബാനി, ഖാമിസ് ഹമൂദ് അല്‍ ഹദാബി എന്നിവര്‍ അതിഥികളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷരീഫ് സ്വാഗതപ്രസംഗം നടത്തി.


സയിദഖാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിന്നീട് കിന്‍റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥികള്‍ ഗ്രാജ്വേഷന്‍ സോങ് അവതരിപ്പിച്ചു. ഡോണ അമാഷി നെഹന്‍സ കവിത ആലപിച്ചു. വിദ്യാര്‍ഥികള്‍ക്ക് എസ്.എം.സി പ്രസിഡന്‍റ് ഡോ. കാസി അര്‍ഷാദ് ജാഫര്‍, കണ്‍വീനര്‍ ഡോ. മധുസൂദനന്‍, ട്രഷറര്‍ സിദ്ദീഖ്ഹസന്‍, അംഗം ഫെലിക്സ് വിന്‍സന്‍റ് ഗബ്രിയേല്‍, അംഗം സുന്ദരം മില്ലര്‍ , സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, ഡോ. ഒ.സി. ലേഖ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Other News in this category4malayalees Recommends