മസ്കത്ത് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ പീഡാനുഭവ വാരം നാളെ മുതല്‍

മസ്കത്ത് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ പീഡാനുഭവ വാരം നാളെ മുതല്‍

മസ്കത്ത്: സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പീഡാനുഭവ വാര ശുശ്രൂഷകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. യാക്കോബായ സുറിയാനി സഭയിലെ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച വൈകീട്ട് ഏഴു മുതല്‍ ഓശാന ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.


ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ സന്ധ്യാപ്രാര്‍ഥനയും നടക്കും. ബുധനാഴ്ച വൈകുന്നേരം ഏഴുമുതല്‍ പെസഹാ ശുശ്രൂഷയും കുര്‍ബാനയും വ്യാഴാഴ്ച വൈകുന്നേരം ഏഴു മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഉണ്ടാകും.

ദു$ഖവെള്ളിയാഴ്ചദിന ശുശ്രൂഷകള്‍ രാവിലെ എട്ടു മുതല്‍ റൂവി റെക്സ് റോഡിലുള്ള അല്‍മാസാ ഹാളിലും നടക്കും. ഉയിര്‍പ്പുദിന ശുശ്രൂഷകള്‍ ശനിയാഴ്ച രാത്രി എട്ടു മുതലും തുടങ്ങും.

വികാരി ഫാ.ഡേവിസ് പി. തങ്കച്ചന്‍, സെക്രട്ടറി പി.വി. എല്‍ദോ, ട്രസ്റ്റി ജീസോ കെ.ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Other News in this category4malayalees Recommends