സ്‌കിയ രക്‌തദാന ക്യാമ്പ്‌

സ്‌കിയ രക്‌തദാന ക്യാമ്പ്‌

ദോഹ : സൗത്ത്‌ കേരളാ ഇസ്ലാമിക്‌ അസോസിയേഷന്‍ ഒന്നാമത്‌ രക്‌തദാന ക്യാമ്പ്‌ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധിക്കപെട്ടു. രാവിലെ മുതല്‍ വൈകിട്ട്‌ ഹി വരെ ലാല്‍ എഫ്‌.സി.സി യില്‍ സംഘടിപ്പിക്കപെട്ട ക്യാമ്പില്‍ 200 ഓളം ആളുകള്‍ പങ്കെടുത്തു. സ്‌കിയ പേട്രന്‍ അബ്‌ദുല്‍ സലാം രക്‌ത ദാനം നല്‍കി ഉത്‌ഘാടനം ചെയ്‌തു.


നസീം അല്‍ റബീഹ്‌ മെഡിക്കല്‍ സെന്റര്‍ നടത്തിയ സ്വജന്യ ഹെല്‍ത്ത്‌ പരിശോധനയും ഉണ്ടായിരുന്നു. ഹമദ്‌ ഹോസ്‌പിറ്റല്‍ ബ്ലഡ്‌ ബാങ്ക്‌ യൂനിട്ടുമായി സഹകരിച്ചാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌ .ക്യാമ്പ്‌ വിജയിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും ഭാരവാഹികള്‍ അഭിനന്ദിച്ചു.

രാവിലെ എട്ടു മണി മുതല്‍ തുടര്‍ച്ചയായി അഞ്ച്‌ മണി വരെ കഠിനാദ്ധ്വാനം ചെയ്‌ത ഹമദ്‌ ഹോസ്‌പിറ്റല്‍ ജീവനക്കാരുടെ സേവനം മഹത്തരമാണ്‌. അവരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ജനപങ്കാളിത്തം. മൂന്ന്‌ മണിക്കു രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും നിരവധി പേര്‌ രക്‌തദാനത്തിന്‌ സന്നദ്ധരായി വന്നു കൊണ്ടേ ഇരുന്നു. ഇതു കണക്കിലെടുത്ത്‌ അടുത്ത ക്യാമ്പ്‌ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുമെന്ന്‌ സ്‌കിയ ഭാരവാഹികള്‍ അറിയിച്ചു.
Other News in this category4malayalees Recommends