വിഷുക്കട്ട കഴിച്ച് വിഷു ആസ്വദിക്കാം....

വിഷുക്കട്ട കഴിച്ച് വിഷു ആസ്വദിക്കാം....

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം കണികണ്ടുണരുന്ന ദിവസം. മലയാളികള്‍ കാര്‍ഷികോത്സവത്തെ കൈനീട്ടവും പൂത്തിരിയുമായി ആഘോഷിക്കുന്നു. വിഷു സദ്യയും ആ ദിവസത്തിന്റെ പ്രത്യേകതയാണ്. പലതരത്തിലുള്ള വിഷുവിഭവങ്ങളില്‍ ചക്കയും മാങ്ങയുമൊക്കെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വിഷുവിന് തയ്യാറാക്കുന്ന പ്രധാന വിഭവമാണ് വിഷുക്കട്ട. ഇതെങ്ങനെ തയ്യാറാക്കുന്നുവെന്ന് നോക്കാം....ആവശ്യമായ സാധനങ്ങള്‍:

പച്ചരി- അര കിലോ

രണ്ടു തേങ്ങ - ചിരകിയത്

ജീരകം- ഒരു ചെറിയ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

അണ്ടിപ്പരിപ്പ്, മുന്തിരി

നെയ്യ് - രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്, വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.Other News in this category4malayalees Recommends