ഇന്റര്‍നെറ്റില്‍ ചതിക്കുഴികളേറെ;ഉപഭോക്താക്കള്‍ ജാഗ്രതൈ;ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി യുഎഇ ആഭ്യന്തരമന്ത്രാലയം

ഇന്റര്‍നെറ്റില്‍ ചതിക്കുഴികളേറെ;ഉപഭോക്താക്കള്‍ ജാഗ്രതൈ;ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി യുഎഇ ആഭ്യന്തരമന്ത്രാലയം

അബുദാബി:ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. അതിനാല്‍ അവരെ ഈ വിഷയത്തില്‍ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് തുടക്കമിടേണ്ടത് സ്‌കൂളുകളില്‍ നിന്നാകണം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി യുഎഇ ആഭ്യന്തരമന്ത്രാലയം രംഗത്ത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ അപടങ്ങള്‍ പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു വിവിധ മാധ്യമങ്ങളിലൂടെ അവബോധ പരിപാടികളും സംഘടിപ്പിക്കുന്നതാണ്. പോലീസ് സെക്യൂരിറ്റി മീഡിയയുടേയും യുഎഇ ഉപപ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ഓഫീസ് ജനറല്‍ സെക്രട്ടറിയേറ്റിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്നത് കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ്. കുട്ടികളെ നേര്‍വഴിക്ക് നടത്തുകയെന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സ്‌കൂളുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ഇന്റര്‍നെറ്റില്‍ നല്ലതും ചീത്തയുമായ പ്രയോജനങ്ങളുണ്ട്. സയന്‍സ്,കള്‍ച്ചര്‍,ഗവേഷണം,പഠനം എന്നിവയില്‍ മികച്ച പാഠങ്ങള്‍ സ്വായത്തമാക്കാനും ഇന്റര്‍നെറ്റ് ഉപകരിക്കും.

കുട്ടികളോട് ഇന്റര്‍നെറ്റിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച് തുറന്നു സംസാരിക്കാനും രക്ഷിതാക്കള്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ മോശം ജീവിതരീതികളിലേക്ക് യുവതലമുറ വഴിതെറ്റിപ്പോകുന്നത് തടയാനാകൂ.

Other News in this category4malayalees Recommends