കാറുകളുടെ മുന്‍ഭാഗത്തെ ഡാഷ്‌ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് യുഎഇ ട്രാഫിക് കൗണ്‍സില്‍;വാഹനാപകടങ്ങളുണ്ടായാല്‍ അപകടം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കാന്‍ വീഡിയോ ക്യാമറകള്‍ സഹായിക്കും

കാറുകളുടെ മുന്‍ഭാഗത്തെ ഡാഷ്‌ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കണമെന്ന് യുഎഇ ട്രാഫിക് കൗണ്‍സില്‍;വാഹനാപകടങ്ങളുണ്ടായാല്‍ അപകടം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കാന്‍ വീഡിയോ ക്യാമറകള്‍ സഹായിക്കും

ദുബായ്:കാറുകളുടെ മുന്‍ ഭാഗത്തെ ഡാഷ് ബോര്‍ഡില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കുന്നതിന് ഉടമകള്‍ക്ക് അനുമതി നല്‍കണമെന്ന ശുപാര്‍ശയുമായി ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ രംഗത്ത്. റോഡുകളില്‍ നടക്കുന്ന സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാണിത്. പ്രത്യേകിച്ചും റോഡപകടങ്ങള്‍. ജനുവരി 28 വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച

വാഹനാപകട കേസുകളില്‍ ഈ വീഡിയോ സഹായകമാകുമെന്നും കൗണ്‍സില്‍ പറയുന്നു. വാഹനാപകടമുണ്ടാക്കാന്‍ അതിന് കാരണമായ വാഹനത്തെ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പ്രത്യേകിച്ച് വാഹനങ്ങള്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് ഓടിക്കയറുന്ന സംഭവങ്ങളില്‍ ഈ വീഡിയോകള്‍ നിര്‍ണ്ണായക തെളിവാകും.

ചിലര്‍ വാഹനങ്ങള്‍ക്ക് മുന്‍പില്‍ സ്വയം എടുത്തുചാടി പിന്നീട് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരേ സ്ഥലത്തുവെച്ച് ഒരു മാസത്തിനിടയില്‍ ഒരാളുടെ ദേഹത്ത് രണ്ട് പ്രാവശ്യം കാറോടിക്കയറിയത് സംശയത്തിനിടയാക്കിയിരുന്നു. ഡാഷ് ബോര്‍ഡില്‍ ക്യാമറ വെയ്ക്കുന്നത് ഇത്തരം കേസുകളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കുമെന്നും ഫെഡറല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫിന്‍ പറഞ്ഞു. വാഹനഉപയോക്താക്കളുടെ സ്വാകാര്യതയ്ക്ക് ഇതുവഴി ഭംഗം ഉണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കാറുകളുടെ വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് കറുപ്പ് നിറം കൊടുക്കുന്നത് ഒഴിവാക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു.

Other News in this category4malayalees Recommends