ദുബായിലെ ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗ പരിധി വര്‍ദ്ധിപ്പിച്ചു;ഫെബ്രുവരി 6 മുതല്‍ പുതിയ വേഗപരിധി

ദുബായിലെ ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗ പരിധി വര്‍ദ്ധിപ്പിച്ചു;ഫെബ്രുവരി 6 മുതല്‍ പുതിയ വേഗപരിധി

ദുബായ്:ദുബായിലെ ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗ പരിധി വര്‍ദ്ധിപ്പിക്കാന്‍ ആര്‍ടിഎ തീരുമാനിച്ചു. ഉം സുഖെയിം റോഡില്‍ അല്‍ സുഫോഹ് റോഡ് മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വരെയും അല്‍ ഖുദ്ര റോഡില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് റോഡ് മുതല്‍ എമിറേറ്റ്‌സ് റോഡ് വരെയും ആണ് വേഗപരിധിയില്‍ മാറ്റം വരുത്തുന്നത്. മണിക്കൂറില്‍ 90 കിമീ എന്നത് 100 കിമീ വേഗപരിധിയാക്കി. 2016 ഫെബ്രുവരി 6 മുതലാണ് ഇത് നടപ്പിലാക്കുന്നത്.

സ്പീഡ് മാനേജ്‌മെന്റ് മാനുവല്‍ അനുസരിച്ചാണ് ഉം സുഖെയിം,അല്‍ ഖുദ്ര റോഡില്‍ വേഗപരിധി നിശ്ചയിച്ചത്. അന്താരാഷ്ട്ര നിലവാരത്തില്‍ ദുബായ് റോഡുകളെ മാറ്റാനുള്ള ശ്രമമാണ് നടന്നുവരുന്നത്.

ദുബായില്‍ വേഗത നിയന്ത്രിക്കുന്നത് റഡാര്‍ സംവിധാനം വഴിയാണ്. റോഡ് സ്പീഡും ഗ്രേസ് സ്പീഡും അനുസരിച്ചാണ് ഗ്രേസ് മാര്‍ജിന്‍ കണക്കാക്കുന്നത്. റോഡിന്റെ കണ്ടീഷനും പരിസരപ്രദേശങ്ങളും എല്ലാം മാനദണ്ഡമാക്കിയാണ് വേഗത നിശ്ചയിക്കുന്നത്.

Other News in this category4malayalees Recommends