ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് കൊടിയിറങ്ങി;വിദേശസന്ദര്‍ശകര്‍ ഉള്‍പ്പെടെ ഷോപ്പിംഗ് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത് ലക്ഷക്കണക്കിനാളുകള്‍

ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് കൊടിയിറങ്ങി;വിദേശസന്ദര്‍ശകര്‍ ഉള്‍പ്പെടെ ഷോപ്പിംഗ് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത് ലക്ഷക്കണക്കിനാളുകള്‍

ദുബായ്:ഷോപ്പിംഗ് പ്രേമികള്‍ എക്കാലവും ഉറ്റുനോക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 21ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി ഒന്നിന് തുടങ്ങിയ ഡി.എസ്.എഫ് ഫെബ്രുവരി 1 ന് അവസാനിച്ചപ്പോള്‍ ഇവിടത്തെ താമസക്കാരും വിദേശികളും ഉള്‍പ്പെടെ ലക്ഷണക്കിനാളുകളാണ് സന്ദര്‍ശനത്തിനെത്തിയത്. ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.

ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഒരുക്കിയിരുന്നത്. ഇനിയും കൂടുതല്‍ സമ്മാനങ്ങള്‍ ലഭിക്കാന്‍ അവസരമുണ്ട്. ഇന്‍ഫിനിറ്റി മെഗാ റാഫിള്‍,നിസാന്‍ ഗ്രാന്റ് റാഫിള്‍ എന്നിവ ഫെബ്രുവരി 6 വരെ തുടരും.

150 ലേറെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ അരങ്ങേറി. 'ഷോപ്പ് ചെയ്യുക, വിജയിക്കുക, ഉല്ലസിക്കുക' എന്ന മൂന്ന് സ്തംഭം അടിസ്ഥാനമാക്കിയുള്ള ഡി.എസ്.എഫ് കുടുംബത്തിലെ എല്ലാവര്‍ക്കും ഉല്ലസിക്കാനും ആഹ്ലാദിക്കാനുമുള്ള വേദിയാണൊരുക്കിയത്. ഗ്ലോബല്‍ വില്‌ളേജില്‍ ഏപ്രില്‍ വരെ ആഘോഷം തുടരും.Other News in this category4malayalees Recommends