യുഎഇ 25 വയസില്‍ താഴെയുള്ള മന്ത്രിയെ തേടുന്നുവെന്ന് ശൈഖ് മുഹമ്മദ്;ബിരുദധാരിയായ യുവമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നാമനിര്‍ദേശം തേടുന്നു

യുഎഇ 25 വയസില്‍ താഴെയുള്ള മന്ത്രിയെ തേടുന്നുവെന്ന് ശൈഖ് മുഹമ്മദ്;ബിരുദധാരിയായ യുവമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നാമനിര്‍ദേശം തേടുന്നു

ദുബായ്:യുഎഇയ്ക്ക് ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ള മന്ത്രിയെ ആവശ്യം. 25 വയസില്‍ താഴെയുള്ള യുവാക്കളെ മന്ത്രിസഭയില്‍ അംഗമാക്കണം എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മയക്തും പറഞ്ഞു. ബിരുദധാരികളായ യുവമന്ത്രിയെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നാമനിര്‍ദേശം തേടുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് മികച്ച ഒരാളെ തെരഞ്ഞെടുക്കാനാണ് തീരുമാനം.

അറബ് സമൂഹത്തിന്റെ പകുതിയോളം ഇരുപത്തിയഞ്ച് വയസില്‍ താഴെയുള്ളവരാണ്. യുവാക്കളാണ് യുഎഇയുടെ ശക്തിയും സമ്പത്തും എന്നും ഷെയ്ഖ് മുഹ്ഹമദ് പറഞ്ഞു. അതുകൊണ്ട് തന്നെ അവരുടെ പ്രതിനിധികള്‍ മന്ത്രിസഭയില്‍ ഉണ്ടാകണം എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുവാക്കളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ഇവരുടെ പ്രതിനിധിയാണ് അഭികാമ്യം. ഇതിനായി രാജ്യത്തെ സര്‍വ്വകലാശാലകളോട് മൂന്ന് വിദ്യാര്‍ത്ഥി കളെയും മൂന്ന് വിദ്യാര്‍ത്ഥികളേയും നാമനിര്‍ദ്ദേശം ചെയ്യണമെന്നും ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

അവസാന വര്‍ഷ ബിരുദത്തിന് പഠിക്കുന്നവരെയോ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സര്‍വ്വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരെയോ ആണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. യുഎഇയുടെ ഭരണചരിത്രത്തിലെ നിര്‍ണ്ണായക തീരുമാനമായാണ് ഷെയ്ഖ് മുഹമ്മദിന്റെ ഈ പ്രഖ്യാപനം.

Other News in this category4malayalees Recommends