യുഎഇ സ്‌കൂള്‍ ബസുകളിലെ വിന്‍ഡോകളില്‍ 30 ശതമാനം നിറം കൊടുത്തതായിരിക്കണം;കര്‍ട്ടനുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം

യുഎഇ സ്‌കൂള്‍ ബസുകളിലെ വിന്‍ഡോകളില്‍ 30 ശതമാനം നിറം കൊടുത്തതായിരിക്കണം;കര്‍ട്ടനുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം

ദുബായ്:യുഎഇ സ്‌കൂള്‍ ബസുകളിലെ വിന്‍ഡോകളില്‍ 30 ശതമാനം നിറംകൊടുക്കണം. മാത്രമല്ല കര്‍ട്ടനുകളോ ബ്ലിന്‍ഡ്‌സോ ഉപയോഗിക്കരുതെന്നും നിര്‍ദേശം. രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍,സ്വകാര്യ സ്‌കൂള്‍ ബസുകളില്‍ പുതിയ തീരുമാനം നടപ്പാക്കുമെന്ന് എമിറേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് മാനേജര്‍ തരീഖ് അല്‍ ഒബെയ്ദിലി വ്യക്തമാക്കി.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്റ് മെട്രോളജി,അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട്, ദുബായിലെ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(പിടിസി) എന്നിവ സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.

പിടിസി അജ്മാന്‍ നേരത്തെ തന്നെ 30 ശതമാനം ടിന്റിംഗ് നിയമം നടപ്പിലാക്കിയിരുന്നു. ബ്ലൈന്‍ഡ്‌സ് ഇന്‍സ്റ്റാലേഷന്‍ മാറ്റണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങളിലെ ബസുകളിലെല്ലാം പുതിയ നിയമം നടപ്പിലാക്കും.

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളാണ് സ്വീകരിക്കുന്നത്. നിരീക്ഷണ ക്യാമറകള്‍,ട്രാക്കിംഗ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തും.

Other News in this category4malayalees Recommends