ഷാര്‍ജ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴെ വീണ എട്ട് വയസുകാരി മരണമടഞ്ഞു

ഷാര്‍ജ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴെ വീണ എട്ട് വയസുകാരി മരണമടഞ്ഞു

ഷാര്‍ജ അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്ന് താഴെ വീണ എട്ട് വയസുള്ള സിറിയന്‍ പെണ്‍കുട്ടി മരണമടഞ്ഞു. അല്‍ തവോണ്‍ ഏരിയയിലെ എട്ട് നില അപ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നാണ് പെണ്‍കുട്ടി താഴെവീണത്. കുട്ടിയുടെ അമ്മ വീട്ടുജോലികളില്‍ മുഴുകിയിരുന്നപ്പോഴാണ് അപകടമുണ്ടായത്.

അപ്പാര്‍ട്ട്‌മെന്റ് വിന്‍ഡോയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് കുട്ടി താഴെ വീണത്. ഉടന്‍ പാരാമെഡിക്‌സും പോലീസ് പട്രോളും സ്ഥലത്തെത്തി. എന്നാല്‍ കുട്ടി മരിച്ചിരുന്നു.

അല്‍ ഖാസിമി ഹോസ്പിറ്റലിലേക്ക് പെണ്‍കുട്ടിയുടെ മൃതദേഹം മാറ്റി. ഫോറന്‍സിക് ലബോറട്ടറിയില്‍ ഓട്ടോസ്‌പേയ്ക്ക് ശേഷം ബോഡി രക്ഷിതാക്കള്‍ക്ക് കൈമാറും.

മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വിന്‍ഡോയ്ക്ക് സമീപവും ബാല്‍ക്കണിയിലും കുട്ടികള്‍ നില്‍ക്കുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

Other News in this category



4malayalees Recommends