ദുബായില്‍ 6,000 ദിര്‍ത്തിലധികം പിഴ ചുമത്തപ്പെട്ട കാറുകള്‍ കണ്ടുകെട്ടും;എഞ്ചിനുകള്‍ മാറ്റംവരുത്തിയ കാറുകളും റോഡുകളില്‍ അഭ്യാസം നടത്തുന്നവയും കണ്ടുകെട്ടാന്‍ വ്യവസ്ഥ

ദുബായില്‍ 6,000 ദിര്‍ത്തിലധികം പിഴ ചുമത്തപ്പെട്ട കാറുകള്‍ കണ്ടുകെട്ടും;എഞ്ചിനുകള്‍ മാറ്റംവരുത്തിയ കാറുകളും റോഡുകളില്‍ അഭ്യാസം നടത്തുന്നവയും കണ്ടുകെട്ടാന്‍ വ്യവസ്ഥ

ദുബായ്:ദുബായില്‍ 6,000 ദിര്‍ഹത്തിലധികം പിഴ ചുമത്തപ്പെട്ട കാറുകള്‍ കണ്ടുകെട്ടുമെന്ന് ദുബായ് പോലീസ്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2015 അവസാനത്തില്‍ ഇറക്കിയ നിയമഭേദഗതി അടിസ്ഥാനമാക്കിയാണ് പുതിയ നീക്കം. കൂടാതെ റോഡില്‍ അഭ്യാസം നടത്തുന്ന വാഹനങ്ങളും കണ്ടുകെട്ടും. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുള്ളതിനാലാണിത്.

കൂടുതല്‍ വേഗത വരുത്തുന്നതിന് മെക്കാനിക്കല്‍ ഓള്‍ട്രേഷന്‍ നടത്തുന്ന കാറുകളും പിടിച്ചെടുക്കുമെന്ന് ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. റേസുകള്‍ നടത്തിയതിന് പിടിച്ചെടുത്ത കാറുകള്‍ വിട്ടുകിട്ടുന്നതിന് 100,000 ദിര്‍ഹം പിഴ അടയ്‌ക്കേണ്ടിവരും. മോട്ടോര്‍ സൈക്കിളുകളില്‍ ചെന്നിടിക്കുന്നവ തിരികെ ലഭിക്കുന്നതിന് 50,000 ദിര്‍ഹം നല്‍കേണ്ടിവരും.

മൂന്ന് മാസത്തിനകം നിശ്ചിത തുക നല്‍കി കാറുകള്‍ തിരികെയെടുത്തില്ലെങ്കില്‍ വില്‍ക്കാന്‍ പോലീസിന് അധികാരമുണ്ടാകും. റെഡ് സിഗ്നല്‍ മറികടക്കുന്ന ഡ്രൈവര്‍മാരെ നാടുകടത്താനും പോലീസിന് അധികാരമുണ്ട്.Other News in this category4malayalees Recommends