ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി;യുഎഇയുടെ കല,സാംസ്‌കാരിക ചരിത്രത്തിന്റെ നേര്‍കാഴ്ചയായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി;യുഎഇയുടെ കല,സാംസ്‌കാരിക ചരിത്രത്തിന്റെ നേര്‍കാഴ്ചയായി ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു

ഷാര്‍ജ:ആറാമത് ലൈറ്റ് ഫെസ്റ്റിവലിന് ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ യൂണിവേഴ്‌സിറ്റി കെട്ടിടം മികച്ച നിറങ്ങളും പാറ്റേണുകളുമായി ജനങ്ങളെ ആകര്‍ഷിക്കുന്നു. നഗരത്തിലെ പുരാതന സൂക്കുകളും വൈദ്യുതി ദീപാലങ്കാരത്താല്‍ അലംകൃതമായി. അറേബ്യന്‍ സംസ്‌കാരം ഉയര്‍ത്തിപിടിക്കുന്ന തരത്തിലാണ് ലൈറ്റ് ഫെസ്റ്റിവല്‍ ക്രമീകരിച്ചിരിക്കുന്നത്.

ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയിലെ അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റിയിലാണ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടന്നത്. ഷാര്‍ജ നിവാസികളെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മുന്‍ വര്‍ഷങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ മറ്റ് നിരവധി കെട്ടിടങ്ങള്‍ ഇത്തവണ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടുണ്ട്. വൈകിട്ട് ആറരമുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് ലൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച്ചകളില്‍ പന്ത്രണ്ട് മണി വരെ ലൈറ്റ് ഫെസ്റ്റിവല്‍ ആസ്വദിക്കാം.

അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റി,മസ്ജിദ് അല്‍ ഖാസിമിയ,യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍,പ്ലാനറ്റേറിയം,ജുബൈല്‍ ന്യൂ മാര്‍ക്കറ്റ്,കള്‍ച്ചറല്‍ പാലസ്,കല്‍ബ കോര്‍ണിഷ് പാര്‍ക്ക് തുടങ്ങിയവിടങ്ങളൊക്കെ ദിപാലംകൃതമാകും.Other News in this category4malayalees Recommends