സന്ദര്‌ലാന്ഡ് മലയാളി കാത്തലിക്ക് കമ്മ്യുന്നിട്ടി യുടെ നേതൃത്വത്തില്‍ ഇടവകദിനം ആചരിക്കുന്നു ; ഫെബ്രുവരി 20, ശനിയാഴ്ച

സന്ദര്‌ലാന്ഡ്  മലയാളി കാത്തലിക്ക് കമ്മ്യുന്നിട്ടി യുടെ നേതൃത്വത്തില്‍  ഇടവകദിനം ആചരിക്കുന്നു ; ഫെബ്രുവരി 20, ശനിയാഴ്ച

സന്ദര്‌ലാന്ഡ് : തങ്ങള്‍ക്കു പൈതൃകമായി കിട്ടിയ വിശ്വാസ്സത്തെ ഉയര്‍ത്തിപിടിച്ച പാരമ്പര്യമാണ് കേരള െ്രെകസ്ഥവര്‍ക്ക്. സന്ദര്‍ലാണ്ടിലെ മലയാളി കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭയോടോത്തു ചിന്തിക്കുവാനും പ്രവര്ത്തിക്കുവാനും എന്നും ഇപ്പോഴും സമയം കണ്ടെത്താറുണ്ട്


സന്ദര് ലാന്ഡ് സെ. ജോസെഫ്‌സ് ഇടവകയോട് ചേര്‍ന്ന് നിന്നുകൊണ്ട് രൂപത സീറോ മലബാര് ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്ത്വത്തില്‍ മാര്ഗ നിര്‍ദേശങ്ങള്‍ ക്കനുസ്സരിച്ചു എന്നും പ്രവര്ത്തിക്കുന്നു.

എല്ലാ വര്ഷവും ആഘോഷിക്കാറുള്ള ഇടവക ദിനം ഫെബ്രുവരി 20 ശനിയാഴ്ച 11 മണിക്ക് വിശുദ്ധ കുര്ബാനയോടെ തുടക്കമാകും . തുടര്‍ന്ന് നടക്കുന്ന ബൈബിള്‍ ക്വിസ് ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകള്‍ തമ്മില്‍ നടക്കുന്ന വാശിയേറിയ മത്സരത്തിനു സാക്ഷിയാകും. വിജയികള്ക്ക് സാമ്മാനങ്ങളും ട്രോഫിയും നല്കുന്നതായിരിക്കും . ഇടവക വികാരിയും ബഹു. സീറോ മലബാര് ചാപ്ലിന്‍ ഫാ. സജി തോട്ടത്തിലും മറ്റു വൈദികരും സന്നിഹിതരാകുന്ന സമാപന സമ്മേളനത്തിന് സന്ദര്‌ലാണ്ടിലെ മലയാളി കത്തോലിക്ക വിശ്വാസികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്നു.

.

Other News in this category4malayalees Recommends