കലാഭവന്‍ മണി തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞ ചാനല്‍ ചര്‍ച്ച; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു; ചെയ്ത നല്ല കാര്യങ്ങള്‍ മരിച്ചതിന് ശേഷമേ ശ്രദ്ധിക്കപ്പെടൂ; മരണാനന്തരം ഒരു മാസക്കാലം മാധ്യമങ്ങള്‍ക്ക് തന്നെക്കുറിച്ച് എഴുതാനുണ്ടാകുമെന്നും മണി

കലാഭവന്‍ മണി തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞ ചാനല്‍ ചര്‍ച്ച; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു; ചെയ്ത നല്ല കാര്യങ്ങള്‍ മരിച്ചതിന് ശേഷമേ ശ്രദ്ധിക്കപ്പെടൂ; മരണാനന്തരം ഒരു മാസക്കാലം മാധ്യമങ്ങള്‍ക്ക് തന്നെക്കുറിച്ച് എഴുതാനുണ്ടാകുമെന്നും മണി

അകാലത്തില്‍ പൊലിഞ്ഞ് പോയ അനശ്വര കലാകാരനായ കലാഭവന്‍ മണി തന്റെ ആയുസെത്താതെയുള്ള മരണം മുന്‍കൂട്ടി കണ്ടിരുന്നുവോ...? അതിനെക്കുറിച്ചുള്ള നിരവധി സൂചനകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലൂടെയും സംഭവങ്ങളിലൂടെയും ഇപ്പോള്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. കുറച്ച് മുമ്പ് കൈരളി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മണി തന്റെ മരണത്തെക്കുറിച്ചും മരണാനന്തരം തനിക്ക് ലഭിക്കാന്‍ പോകുന്ന അംഗീകാരത്തെ കുറിച്ചും പ്രവചിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താന്‍ തനിക്കാവുന്ന വിധത്തിലുള്ള പല നല്ല കാര്യങ്ങളും പലര്‍ക്ക് വേണ്ടിയും ചെയ്തിരുന്നുവെന്നും എന്നാല്‍ അതൊന്നും ഇപ്പോഴാരും അംഗീകരിക്കില്ലെന്നും തന്റെ മരണാനന്തരം മാത്രമേ അത് വേണ്ടവിധം അംഗീകരിക്കപ്പെടുകയുള്ളുവെന്നും താനൊരു നല്ല മനുഷ്യനെന്ന് വാഴ്ത്തപ്പെടുകയുള്ളുവെന്നുമാണ് മണി ഈ ചാനല്‍ പരിപാടിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ മരിച്ചതിന് ശേഷം തന്നെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു മാസക്കാലം റിപ്പോര്‍ട്ടുകള്‍ കൊടുക്കാനുണ്ടാകുമെന്നും മണി ഈ വീഡിയോയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു കലാകാരനെ അംഗീകരിക്കണമെങ്കില്‍ അയാള്‍ മരിക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മറ്റൊരു അഭിമുഖത്തില്‍ മണി വെളിപ്പെടുത്തിയിരുന്നു. 45 വയസിന് ശേഷം താന്‍ തിരക്കെല്ലാം ഒഴിവാക്കി കുടുംബത്തിനൊപ്പം തന്നെ ഉണ്ടാകുമെന്നും ഈ അനശ്വര കലാകാരന്‍ തന്റെ ഭാര്യയോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്ത് വന്നിരുന്നു. ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ തന്റെ മരണം അകാലത്തിലാകുമെന്ന് ഈ അമൂല്യ കലാകാരന്‍ മുമ്പെ തന്നെ തിരിച്ചറിഞ്ഞിരുന്നുവോയെന്ന സംശയം ബലപ്പെടുകയാണ്


Other News in this category4malayalees Recommends