മലപ്പുറം വളാഞ്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം വളാഞ്ചേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം
മലപ്പുറം വളാഞ്ചേരിക്കടുത്ത് കോട്ടപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വളാഞ്ചേരി സ്വദേശികളായ നൗഷാദ്,ഫാസില്‍,റംസീഖ് എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത് .കോട്ടപ്പുറത്ത് സംഘടിപ്പിച്ചിരുന്ന രാത്രികാല ടൂര്‍ണമെന്റിന്റെ സംഘാടകരും കളിക്കാരുമാണ് അപകടത്തില്‍പ്പെട്ടത് .ഇവര്‍ ബൈക്കിലെത്തി റോഡരികില്‍ നിന്ന് സംസാരിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.ലോറിയുടെ ചക്രത്തിനടിയില്‍പ്പെട്ട മൂവരും തല്‍ക്ഷണം തന്നെ മരിച്ചു.പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News in this category4malayalees Recommends