ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി

ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി
ചിക്കാഗോ: വെസ്റ്റ് മോണ്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ ജയപാലന്‍ പള്ളത്തിന്റെ സഹധര്‍മ്മിണി ഭാരതി ജയപാലന്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. മധു പള്ളത്ത് ഏക മകനാണ്. ശ്രേയാ പള്ളത്ത് മരുമകള്‍. ജയ്റ്റിനും, അസ്മിതയും കൊച്ചുമക്കളാണ്. കാന്തിരാജ് തിലകം, ഹിമലയ പാച്ച, ജോന്‍സി പാച്ച, ജാനി പാച്ച, സമൃദ് പാച്ച എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

ഏപ്രില്‍ 28-നു വ്യാഴാഴ്ച 3 മണി മുതല്‍ 9 മണി വരെ ഡേറിയനിലുള്ള മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് (7710 സൗത്ത് കാസ്റ്റ് അവന്യൂ ഡേരിയന്‍) പൊതുദര്‍ശനവും ഏപ്രില്‍ 29-ന് വെള്ളിയാഴ്ച 10 മണിക്ക് ശവസംസ്‌കാരവും നടത്തുന്നതാണ്.

Other News in this category4malayalees Recommends