യൂത്ത് ഇന്ത്യ പഠന സംഗമം: വ്യാഴാഴ്ച പ്രവാസി ഓഡിറ്റോറിയത്തില്‍

യൂത്ത് ഇന്ത്യ പഠന സംഗമം: വ്യാഴാഴ്ച പ്രവാസി ഓഡിറ്റോറിയത്തില്‍
കുവൈത്ത് സിറ്റി: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ നിശാ പ്രയാണവും ആകാശാരോഹണവും നടത്തിയ റജബ് മാസത്തില്‍ യൂത്ത് ഇന്ത്യ കുവൈത്ത് പഠന സംഗമം സംഘടിപ്പിക്കുന്നു. മെയ് 5 വൈകുന്നേരം 7 മണി മുതല്‍ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠന സംഗമത്തില്‍ നമസ്‌കാരത്തിന്റെറ ചൈതന്യം എന്ന വിഷയത്തില്‍ കെ.ഐ.ജി പ്രസിടണ്ട് ഫൈസല്‍ മഞ്ചേരി മള്‍ട്ടീ മീഡിയ പ്രസന്റെ!ഷന്‍ അവതരിപ്പിക്കും. കൂടാതെ ഇസ്‌റാഅ്മിഅ്‌റാജിന്റെ സന്ദേശം എന്ന വിഷയത്തില്‍ കെ.ഐ.ജി വൈസ് പ്രസിടണ്ട് സകീര്‍ ഹുസൈന്‍ തുവ്വൂര്‍ സംസാരിക്കും. കൂടാതെ 'അക്കിമി സ്വലാത്ത ലിദികിരീ' എന്ന കാമ്പയിന് ഉദ്ഘാടനവും നടക്കും. യൂത്ത് ഇന്ത്യ നടത്തിവരുന്ന 'അക്കിമി സ്വലാത്ത ലിദികിരീ' എന്ന കാമ്പയിന് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പഠന സംഗമം നടത്തുന്നത്. കാമ്പയിനില്‍ നമസ്‌കാരത്തെ സംബന്ധിചുള്ള ഓണ്‍ ലൈന്‍ പോസ്റ്ററുകള്‍, പഠന സംഗമം, ചോദ്യാത്തരം, പുസ്തക പരീക്ഷ, പ്രാര്‍ത്ഥന കലണ്ടര്‍ തുടങ്ങിയ വൈവിധ്യമായ പരിപാടികള്‍ നടപ്പിലാക്കും. പരിപാടിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്ക് 51502515, 97391646 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

Other News in this category4malayalees Recommends