കുവൈറ്റ് വയനാട് അസോസിയേഷന്‍ (KWA ) മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തി

കുവൈറ്റ് വയനാട് അസോസിയേഷന്‍ (KWA  ) മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തി
കുവൈറ്റ് വയനാട് അസോസിയേഷന്‍ (KWA ) യുടെ വനിതാവേദി സ്ഥാപിക്കാന്‍ ഒരു 7അംഗങ്ങള്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ചെയ്തു (KWA )പിക്‌നിക് ഏപ്രില്‍ 2016 2829ന് കബദില്‍ നടത്തിയ സമയത്ത് പങ്കെടുത്ത സ്ത്രീകള്‍ അംഗങ്ങള്‍ നിര്‍ദേശിച്ചപ്രകാരം ആയിരുന്നു രൂപികരണം. ഈ കമ്മറ്റിയും വനിതാ വേദിയും സജീവമായി KWA യുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതില്‍ ഈ ധീരമായ കടന്നുവരവ് ഉപയോഗം ആകും.

പുതുതായി രൂപം കമ്മിറ്റി അംഗങ്ങളെ അഭിസംഭോധന ചെയ്ത് , ഗണഅ രക്ഷാധികാരി ശ്രീ . ബാബുജി ബത്തേരി സമൂഹത്തെ സ്‌നേഹത്തോടെ പരിപാലിക്കുകയും ശരിയായ വഴിയില്‍ വളര്‍ത്തിയെടുക്കാനും സ്ത്രീകള്‍ വിവിധ വേഷങളില്‍ നല്‍കുന്ന സംഭാവന ഉണര്‍ത്തിച്ചു. ഗണഅ സെക്രട്ടറി ശ്രീ. മുബാറക് കാമ്പ്രത്ത് 'സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരായല്ല, പക്ഷേ പുരുഷനു ചെയ്യാന്‍ കഴിയുന്നതിലും ഉന്നതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയിച്ചു '. KWA പ്രസിഡന്റ് റംസി ജോണ് പുതിയ കമ്മറ്റി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും KWAയുടെ കുടെ അവര്ക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഒരു അവഭോധം നല്കി.

ശ്രീമതി ഷാഹിദ ലത്തീഫ്, (പുതുതായി രൂപം വനിതാവേദി കണ്‍വീനര്‍) KWA യുടെ സാമുഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പ്രതിബദ്ധത അറിയിക്കുകയും സാധ്യതയുള്ള എല്ലാ സംഭാവനയും ഉറപ്പുനല്‍കി.

KWA യുടെ ലഭ്യമായ എക്‌സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തവരും വനിതാവേദി പ്രവര്ത്തനങ്ങള്ക്ക് എല്ലാ ഭാവുകങ്ങളും പിന്തുണയും അറിയിച്ചു.വനിതാവേദി അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികള്‍ ഇവരാണ്:

വനിതാവേദി കണ്‍വീനര്‍ ശ്രീമതി ഷാഹിദ ലത്തീഫ് സാല്‍മിയ

വനിതാവേദി ജോയിന്റ് കണ്‍വീനര്‍ ശ്രീമതി ഷാന്റി മാനന്തവാടി

വനിതാവേദി ധനകാര്യം കണ്‍വീനര്‍ ശ്രീമതി ദീപ കല്‍പ്പറ്റ

വനിതാവേദി സോണല്‍ കമ്മിറ്റി അംഗങ്ങള്‍

സാല്‍മിയ ശ്രീമതി താജുദ്ദീന്‍ റൗഫ്

അബ്ബാസിയ ശ്രീമതി ഷീജ സജി

മംഗഫ് / ഫഹാഹീല്‍ ശ്രീമതി സിന്ധു അജേഷ്

ഹര്‍വാനിയ ശ്രീമതി രത്‌ന സുകുമാരന്‍Other News in this category4malayalees Recommends