ഒമാനില്‍ അനധികൃത വ്യാപാരം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി, അധികൃതരുടെ ലൈസന്‍സില്ലാതെ അനധികൃതമായി ഭക്ഷണ സാമഗ്രികളും പുകയിലയും വിറ്റവരെയാണ് പിടികൂടിയത്

ഒമാനില്‍ അനധികൃത വ്യാപാരം നടത്തിയ പ്രവാസികള്‍ അറസ്റ്റിലായി, അധികൃതരുടെ ലൈസന്‍സില്ലാതെ അനധികൃതമായി ഭക്ഷണ സാമഗ്രികളും പുകയിലയും വിറ്റവരെയാണ് പിടികൂടിയത്
മസ്‌ക്കറ്റ്: അനധികൃതമായി വ്യാപാരം നടത്തി വന്ന പ്രവാസികള്‍ അറസ്റ്റിലായി. സീബിലെ ഒരു വീട്ടില്‍ ലൈസന്‍സില്ലാതെ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കി വിറ്റതിനാണ് അറസ്റ്റ്. ഇതിന് പുറമെ ഇവിടെ പുകയിലയും കച്ചവടം ചെയ്യുന്നതായി വ്യക്തമായിട്ടുണ്ട്. പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യപരിശോധനാ വകുപ്പും മസ്‌ക്കറ്റ് മുനിസിപ്പല്‍ അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മറ്റൊരുസംഘം പ്രവാസികളെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മഷാകിക് നിര്‍മിച്ച് വിറ്റതിനാണ് അറസ്റ്റ്. ഇത് വൃത്തിഹീനമായാണ് നിര്‍മിച്ചിരുന്നതെന്നും സൂക്ഷിച്ചിരുന്നതെന്നും അധികൃതര്‍ പറയുന്നു.
200 കിലോ മാംസവും മുപ്പത് കിലോ സ്‌ക്വിഡും അമ്പത് കിലോ മത്സ്യവും ഇരുപത് കിലോ മസാലക്കൂട്ടുകളും ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Other News in this category4malayalees Recommends