കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77) നിര്യാതയായി

കൊല്ലാട് പാറയില്‍ ലീലാമ്മ ചാണ്ടി (77)  നിര്യാതയായി
ടെക്‌സസ്, സ്റ്റാഫോര്‍ഡ്: പരേതനായ കൊല്ലാട് പാറയില്‍ വറുഗീസ് ചാണ്ടിയുടെ ഭാര്യ ലീലാമ്മ ചാണ്ടി (77) ടെക്‌സാസിലുള്ള മകന്‍ മനോജ് ചാണ്ടിയുടെ (കൊച്ചുമോന്‍) ഭവനത്തില്‍ വെച്ച് നിര്യാതയായി.

ആലുവ പാലക്കളത്തില്‍ കുടുംബാംഗമാണ്. ദീര്‍ഘകാലമായി അമേരിക്കയിലാണു. സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു.

കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മോന്‍സി.പി. അലക്‌സാണ്ടര്‍, മനോജ് ചാണ്ടി (ടെക്‌സാസ്) ലൗലിമോള്‍ കീരിക്കാട്ട് (ടെക്‌സാസ്) എന്നിവര്‍ മക്കളും, പ്രേമ മോന്‍സി, മാത്യു കീരിക്കാട്ട്, പ്രിയാ മനോജ്, എന്നിവര്‍ മരുമക്കളുമാണ്.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (2411, ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സാസ്, 77477) ല്‍ വെച്ച് മെയ് 25-ന് 6 മുതല്‍ 9 വരെ വേക്ക് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതും, അടക്ക ശുശ്രൂഷകള്‍ മാതൃദേവാലയമായ കൊല്ലാട് വെച്ച് നടത്തുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു കീരിക്കാട്ട് 8327981173, മനോജ് (കൊച്ചുമോന്‍) 8324282848, ലീലാമ്മ ഇട്ടിക്കുഞ്ഞ് 8326439851, സജി കരിമ്പന്നൂര്‍ 8132636302


Other News in this category



4malayalees Recommends