ജോസഫ് പടവുപുരക്കല്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

ജോസഫ് പടവുപുരക്കല്‍  ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന ജോസഫ് പടവുപുരക്കല്‍ (ബാബു- 69) (AKA JOE.P) ജൂണ്‍ അഞ്ചിനു നിര്യാതനായി. നെടുമുടി പടവുപുരക്കല്‍ പരേതനായ പി.കെ. ചാക്കോയുടെയും ത്രേസ്യാമ്മയുടെയും പുത്രനാണ്.

1976ല്‍ അമേരിക്കയിലെത്തിയ ബാബു 197685 കാലത്ത് ജി.ഇ. സൈറക്യൂസില്‍ ഉദ്യോഗസ്ഥാനായിരുന്നു. 1986ല്‍ ന്യുയോര്‍ക്ക് ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനാകുകയും 2014 ല്‍ വിരമിക്കുകയും ചെയ്തു.

ഭാര്യ അമ്മിണി എടത്വ കൊപ്പാറ കുടുംബാംഗമാണ്. പുത്രന്‍ ജെയ് പടവുപുരക്കല്‍ (ഫെഡറല്‍ റിസര്‍വ് ന്യുയോര്‍ക്ക്). കൊച്ചു മകന്‍ കേഡന്‍.

സഹോദരര്‍: സണ്ണി പടവുപുരക്കല്‍ (നെടുമുടി), മറിയാമ്മ പഴയപുരക്കല്‍ (അതിരമ്പുഴ), രാജമ്മ കുമ്മണ്ണൂര്‍ പറമ്പില്‍ (തീക്കോയ്) ആന്‍സമ്മ നന്തികാട്ട്കണ്ടത്തില്‍ (തൊടുപുഴ) അലക്‌സ് പടവുപുരക്കല്‍ (പൊമോണ, ന്യുയോര്‍ക്ക്)

പൊതുദര്‍ശനം: ജൂണ്‍ 8 ബുധന്‍ 5 മുതല്‍ 9 വരെ: ജോസഫ് ഡബ്ലിയുസോര്‍സ് ഫ്യൂണറല്‍ ഹോം (728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്, ന്യുയോര്‍ക്ക് 10994.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 9 വ്യാഴം10 മണിക്ക് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ആരംഭിക്കും (നാനുവറ്റ്, ന്യുയോര്‍ക്ക് 10994)

വിവരങ്ങള്‍ക്ക്: അലക്‌സ് പടവുപുരക്കല്‍ 8453041569


Other News in this category4malayalees Recommends