ഫിലാഡല്‍ഫിയയില്‍ ദമ്പതികള്‍ മരിച്ചു ; കാരണം വ്യക്തമായിട്ടില്ല

ഫിലാഡല്‍ഫിയയില്‍ ദമ്പതികള്‍ മരിച്ചു ; കാരണം വ്യക്തമായിട്ടില്ല
ഫിലഡല്‍ഫിയ ; ആദ്യകാല കുടിയേറ്റക്കാരായ എംഎ കുരുവിള(82)യും ഭാര്യ ലീലാമ്മ കുരുവിളയും വസതിയില്‍ മരിച്ച നിലയില്‍.സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങളായിരുന്നു.1977ല്‍ സ്ഥാപിച്ച പള്ളിയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു.

മക്കള്‍ ; സുജ,ലത,സജു.

നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ റെന്നാര്‍ഡ് സ്ട്രീറ്റിലാണ് വീട്.എന്താണ് കാരണമെന്നതിനെ കുറിച്ച് വ്യക്തമായ സൂചനയില്ല.

മണര്‍കാട് മറ്റത്തില്‍ കുടുംബാംഗമാണ് കുരുവിള.മേയ് 29നാണ് ദമ്പതികള്‍ 50ാം വിവാഹവാര്‍ഷികാഘോഷം സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ആഘോഷിച്ചത് .

Other News in this category4malayalees Recommends