പി.സി . മാത്യു കണക്ടിക്കട്ടില്‍ നിര്യാതനായി

പി.സി . മാത്യു കണക്ടിക്കട്ടില്‍ നിര്യാതനായി
കണക്ടിക്കട്ട്: പി .സി. മാത്യു, 8 ജോര്‍ഡന്‍ ലെയിന്‍, യുണിയന്‍വില്‍, കണക്ടിക്കട്ട് (പാലക്കല്‍ വീട് , കീക്കോഴൂര്‍ , കേരള) വ്യാഴാഴ്ച നിര്യാതനായി. പരേതന്‍ 1982 മുതല്‍ അമേരിക്കയില്‍ തമാസിച്ചുവരികയായിരുന്നു. ആതിനു മുമ്പ് 36 വര്‍ഷം ചെന്നൈയില്‍ വൈ.എം.സി.എയില്‍ സൂപ്പര്‍വൈസറായി ജോലിനോക്കി .തല്‍സമയം അനേകം ചെറുപ്പക്കാരെ ജീവിതത്തില്‍ നല്ല ജോലി തെരഞ്ഞെടുക്കുന്നതിനും അതില്‍ വിജയികള്‍ ആകുന്നതിനും സഹായിച്ചിട്ടുണ്ട്.


പരേതന്റെ ഭാര്യ ശ്രിമതി മറിയാമ്മ മാത്യു 2014 മാര്‍ച്ചില്‍ നിര്യാതയായി.


മക്കള്‍: മകന്‍ ശ്രീ പി. എം ജേക്കബ് ,ഭാര്യ ഡോ. ഡയ്‌സി ജേക്കബ്, അവരുടെ മകള്‍ ഡോ. സോഫി യോഹന്നാന്‍ ,ഭര്‍ത്താവ് ഡോ. റോബര്‍ട്ട് യോഹന്നാന്‍, മക്കള്‍: അജയും അജിനും ; മകന്‍ സോണി ജേക്കബ്, ഭാര്യ ലിന്‍സി ജേക്കബ്, അവരുടെ മകള്‍ ആനാ മരീ ജേക്കബ്.


മകള്‍ ആനീ ഈശോ, ഭര്‍ത്താവ് തമ്പ ിഈശോ അവരുടെ മക്കള്‍ ക്രിസ്ടി, ടോമി, ജനി;


മകള്‍ സുസന്‍ ജോണ്‍, ഭര്‍ത്താവ് ജോണ്‍ മത്തായി, അവരുടെ മകന്‍ രഞ്ജിത്ത് മത്തായി ,ഭാര്യ സ്‌നേഹ , മക്കള്‍ യോഹാനും വിനയും; മകള്‍ ശൊഷാം ജോണ്‍, ഭര്‍ത്താവ് ബച്ചന്‍ ജോണ്‍, മക്കള്‍ ബര്‍നയും സ്‌റ്റെഫനും.


എവണ്‍ കണക്ടിക്കട്ടിലുള്ള കാര്‍മന്‍ ഫ്യൂണറല്‍ ഹോമില്‍ ജൂണ്‍ 18 ശനിയാഴ്ച ഉച്ചക്ക് നാലുമുതല്‍ എട്ടുവരെ മൃതദേഹംപൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 19 ഞായറാഴ്ച്ച ഉച്ചക്ക ്മൂന്ന് മണിക്ക് എവണ്‍ കോണ്‍ഗ്രിഗേഷന്‍ പളളിയില്‍ വച്ച് സംസ്‌കാരശുശ്രുഷ നടത്തുന്നതുമാണ്. .


വാര്‍ത്ത അയച്ചത്: പി. ടി തോമസ് (845 826 1110)

Other News in this category4malayalees Recommends