ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

ജോര്‍ജ്ജ് ഓലിക്കല്‍ ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി
ഫിലാഡല്‍ഫിയ: തമ്പി ചാക്കോ നേതൃത്വം നല്‍കുന്ന ടീമിനു ശക്തി പകരാന്‍ ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനില്‍ നിന്ന് ജോര്‍ജ്ജ് ഓലിക്കല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്‌സരിക്കുന്നു..


ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന അദേഹം, ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍, ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


ഫൊക്കാന സ്പ്ല്ലിംഗ.് ബീ റീജിയണല്‍ കോര്‍ഡിനേറ്റര്‍കൂടിയായ ജോര്‍ജ്ജ് ഓലിക്കല്‍ പമ്പ മലയാളി അസ്സോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. പമ്പ പ്രസിഡന്റ്, ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ,് മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


നാടക സംവിധായകനും അഭിനേതാവുമായ ജോര്‍ജ്ജ് ഓലിക്കലിന് ഫൊക്കാനയുടെ ഹൂസ്റ്റന്‍ കണ്‍വന്‍ഷനില്‍ കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.


ഫിലാഡല്‍ഫിയ സിറ്റി വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രോഗ്രാം സയന്റിസ്റ്റായി ജോലി ചെയ്യുന്ന ജോര്‍ജ്ജ് ഓലിക്കലിന്റെ സ്ഥാനാര്‍ത്ഥിത്വം തമ്പി ചാക്കോ ടീമിനു ശക്തിപകരുമെന്ന് കാമ്പയിന്‍ ടീം പറഞ്ഞു.Other News in this category4malayalees Recommends