സേവനരംഗത്ത് മാതൃകയായി വെല്‍ഫെയര്‍ കേരള രക്തദാന ക്യാമ്പ്

സേവനരംഗത്ത് മാതൃകയായി വെല്‍ഫെയര്‍ കേരള രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: 'രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ' എന്ന സന്ദേശമുയര്‍ത്തി വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ചു വരുന്ന രക്തദാന ക്യാമ്പുകള്‍ ജനസേവന ജീവ കാരുണ്യ മേഖലയില്‍ മാതൃകയാകുന്നു. കുവൈത്തില്‍ രക്തത്തിനുള്ള ദൌര്‍ലഭ്യം കണക്കിലെടുത്തും രക്തദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ചു പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കി കൂടുതല്‍ രക്തദാതാക്കള്‍ സന്നദ്ധരായി മുന്നോട്ടു വരുന്നതിനും വേണ്ടിയാണ് ഈ പ്രവാസി സംഘടന കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.


കുവൈത്ത് സെന്‍ട്രല്‍ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന പരമ്പരയിലെ രണ്ടാമത്തെ ക്യാമ്പ് ഫഹാഹീല്‍ യൂനിറ്റി സെന്റെറില്‍ നടന്നു. നൂറോളം പേര്‍ ക്യാമ്പിലെത്തി രക്തദാനം നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് അനിയന്കുഞ്ഞ് അധ്യക്ഷത വഹിച്ച ക്യാമ്പ് ആക്ടിങ്ങ് പ്രസിഡന്റ് കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. അല്‍ ഫവാര്‍സിയ, ഒലീവ് ഹൈപ്പര്‍ , വൈറ്റ് മൊമെന്റ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് . ഉത്ഘാടന സെന്ഷനില്‍ അല്‍ ഫവാര്‍സിയ ജനറല്‍ ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ബഷീര്‍ മൊയ്തീന്‍, വൈറ്റ് മൂവ്‌മെന്റ് ജനറല്‍ ട്രേഡിംഗ് ഡയറക്ടര്‍ നസീറുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരത്തിന്റെ ഉദ്ഘാടനം രമേശ് നമ്പ്യാര്‍ക്ക് ആദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കി ജനറല്‍ സെക്രട്ടറി ലായിക്ക് അഹമ്മദ് നിര്‍വ്വഹിച്ചു.


വെല്‍ഫെയര്‍ കേരള ജനസേവന കണ്‍വീനര്‍ വിനോദ് പെരേര,ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി ,സെക്രട്ടറി അന്‍വര്‍ ഷാജി, മന്ജു മോഹന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മേഖല ആക്ടിങ്ങ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എം.കെ സ്വാഗതവും സെക്രട്ടറി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.


അടുത്ത ക്യാമ്പുകള്‍ ആഗസ്റ്റ് 12 ഉച്ചക്ക് ഒന്നു മുതല്‍ ആറുവരെ സാല്‍മിയ ആര്‍ട്ടിസ്റ്റിക് യോഗ സെന്റെരിലും ആഗസ്റ്റ് 26 ഉച്ചക്ക് ഒന്നു മുതല്‍ ആറുവരെ ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തിലും നടക്കും .കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും: സാല്‍മിയ 97282276 / 96966332. ഫര്‍വാനിയ 97218414 / 60004290.

www.welfarekeralakuwait.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ സൌകര്യവും ലഭ്യമാണ്.

Other News in this category4malayalees Recommends