രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം
ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന് ഉപയോഗിക്കാം. ചെമ്മീന്‍ പൊളിച്ച് വൃത്തിയാക്കിയത്: ഒരു കപ്പ്

കടുക്: ഒരു ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത്:ഒരു ടേബിള്‍ സ്പൂണ്‍

ഇഞ്ചി ചതച്ചത്: ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില: ആവശ്യത്തിന്

അച്ചാര്‍പൊടി: നാല് ടേബിള്‍ സ്പൂണ്‍

വിനാഗിരി: ഒരു കപ്പ്

വെള്ളം തിളപ്പിച്ച് ആറിയത്: ഒരു കപ്പ്

നല്ലെണ്ണ: മുക്കാല്‍ കപ്പ്

പഞ്ചസാര: ഒരു ടീസ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് വൃത്തിയാക്കി വച്ച ചെമ്മീനില്‍ ഉപ്പ് പുരട്ടി പൊരിച്ചെടുക്കുക. ഈ പൊരിച്ച ചെമ്മീന്‍ കോരി മാറ്റിവയ്ക്കുക. ബാക്കി എണ്ണയില്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിച്ചെടുക്കുക. വീണ്ടും ഇതിലേക്ക് അച്ചാര്‍ പൊടിയും വിനാഗിരിയും തിളച്ചവെള്ളവും ചേര്‍ത്ത് ഇളക്കുക. വറുത്തുവച്ച ചെമ്മീനും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വയ്ക്കുക. ചെമ്മീന്‍ അച്ചാര്‍ തയ്യാര്‍.

Other News in this category4malayalees Recommends