ഹ്യൂണ്ടായി കാറുകളുടെ വില കൂട്ടുന്നു ; ആഗസ്ത് 16 മുതല്‍ 20,000 രൂപ വരെ ഉയരും

ഹ്യൂണ്ടായി കാറുകളുടെ വില കൂട്ടുന്നു ; ആഗസ്ത് 16 മുതല്‍ 20,000 രൂപ വരെ ഉയരും
മാരുതി സുസുക്കി കാറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചതിന് പിന്നാലെ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും വാഹനങ്ങളുടെ വില കൂട്ടുന്നു. 20,000 രൂപ വരെയാണ് വിവിധ ഹ്യൂണ്ടായി മോഡലുകള്‍ക്ക് വിലവര്‍ധിക്കുക. ആഗസ്ത് 16 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. കാര്‍ നിര്‍മ്മാണത്തിലെ ചെലവ് വര്‍ധിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

കഴിഞ്ഞ ദിവസം മാരുതി സുസുക്കിയും വാഹന മോഡലുകള്‍ക്ക് 20,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഹ്യൂണ്ടായി മോഡലുകള്‍ക്ക് 3000 രൂപ മുതല്‍ 20,000 രൂപ വരെയാണ് വിലവര്‍ധനയുണ്ടാവുക. എല്ലാ കാര്‍ മോഡലുകളുടേയും വിലയില്‍ മാറ്റമുണ്ടാകും.

ഇയോണ്‍ മുതല്‍ എസിയുവി സാന്റാ ഫേയുടെ വിലയില്‍ വരെ ആഗസ്ത് 16 മുതല്‍ വ്യത്യാസമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവില്ലെന്നാണ് ഹ്യൂണ്ടായി സീനിയര്‍ വൈസ് പ്രസിഡന്റ് പറയുന്നത്. ഇയോണിന്റെ വിലയില്‍ 3500 രൂപയുടെ വര്‍ധന ഉണ്ടാവും.

Other News in this category4malayalees Recommends