ടിയാഗോയുടെ വില കൂട്ടി ടാറ്റാ മോട്ടോഴ്‌സ്

ടിയാഗോയുടെ വില കൂട്ടി ടാറ്റാ മോട്ടോഴ്‌സ്
ഏറ്റവും പുതിയ കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ ടിയാഗോയുടെ എല്ലാ വകഭേദങ്ങളുടെയും വില കൂട്ടാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചു. 6,000 മുതല്‍ 8,000 രൂപയുടെ വരെയാകും വര്‍ദ്ധനവ്. ഇതോടെ ടിയാഗോയുടെ ദല്‍ഹി ഷോറൂം വില 3.20 ലക്ഷം മുതല്‍ 5.54 ലക്ഷം രൂപ വരെയായി വര്‍ദ്ധിക്കും.നിരത്തിലെത്തി നാലു മാസത്തിനുള്ളില്‍ 40,000 ലേറെ ബുക്കിങ്ങ് ടിയാഗോ സ്വന്തമാക്കി. അതുകൊണ്ടു തന്നെ പുതിയ ടിയാഗോലഭിക്കാന്‍ നാലുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്നുള്ള ഉല്‍പ്പാദനം പുനഃക്രമീകരിച്ച് ടിയാഗോ വിപണി ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കൊടുവിലാണ് ടാറ്റ മോട്ടോഴ്‌സിന് ടിയാഗോയിലൂടെ പുത്തനുണര്‍വ് ലഭിച്ചത്. ടാറ്റ നേരത്തെ വിപണിയിലെത്തിച്ച ഹാച്ച്ബാക്ക് ബോള്‍ട്ടിനും സെഡാനായ സെസ്റ്റിനുമൊന്നും നേടാനാവാത്ത സ്വീകാര്യതയാണ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കുള്ള ടിയാഗോയ്ക്ക് ലഭിച്ചത്.നിലവില്‍ ടാറ്റ മോട്ടോഴ്‌സ് ശ്രേണിയില്‍ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലാണ് ടിയാഗോ. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് നേടിയ മൊത്തം വില്‍പ്പനയില്‍ 38% ടിയാഗോയുടെ വില്‍പ്പനയായിരുന്നു.

Other News in this category4malayalees Recommends