മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം; 119 ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു, പ്രതികളെ കണ്ടെത്താനാകാതെ ഒമാന്‍ പൊലീസ്

മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം; 119 ജയില്‍വാസത്തിന് ശേഷം ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു, പ്രതികളെ കണ്ടെത്താനാകാതെ ഒമാന്‍ പൊലീസ്
ഒമാനിലെ സാലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട്(26)കുത്തേറ്റ് മരിച്ച സംഭവത്തില്‍ 119 ദിവസമായി ഒമാന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് ലിന്‍സണെ പൊലീസ് വിട്ടയച്ചു. സംഭവം നടന്നതിന്റെ അടുത്ത ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പേിച്ച ലിന്‍സണ്‍ അന്ന് മുതല്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. മോചനം സംബന്ധിച്ച വിവരം ലിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനാധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

യാതൊരു കുറ്റവും ചുമത്താതെയാണ് ലിന്‍സണെ ഒമാന്‍ പൊലീസ് ഇതുവരെ തടവില്‍വെച്ചിരുന്നത്. വിദേശികളും സ്വദേശികളുമായി നാലായിരത്തിലധികം ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് സംശയത്തിന്റെ നിഴലിലായിരുന്ന ലിന്‍സണെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിക്കാഞ്ഞതോടെയാണ് മോചിതനാക്കിയത്.

കഴിഞ്ഞ ഏപ്രില്‍ 10ന് ആണ് ചിക്കു റോബോര്‍ട്ടിനെ ഒമാനിലെ ഫല്‍റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിംസണ്‍ ജോലിയില്‍ ആയിരുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ ഫ്ളാറ്റിലേക്ക് വന്ന ലിന്‍സണാണ് കൊലപാതകം നടന്നത് ആദ്യമറിയുന്നത്. ചിക്കുവിന്റെ കാതിലെ ക്കലടക്കം ശരീരത്തുണ്ടായിരുന്ന 12 പവന്‍ ആഭരണങ്ങള്‍ മോഷണം പോയിരുന്നു. ഭര്‍ത്താവിനെ കൊലപാതകം നടന്ന അന്നുതന്നെ ഒമാന്‍പോലീസ് കസ്റ്റഡിയിലെടുത്തു. ലിന്‍സണ് കൊലപാതകവുമായി ബന്ധമുണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ ബന്ധുക്കളടക്കം ലിന്‍സണ് വേണ്ടി രംഗത്ത് വന്നിരുന്നു.

വാടകകൊലയാളിയായ ഇയാളെ ഏര്‍പ്പെടുത്തിയത് ലിന്‍സണാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ബന്ധുക്കള്‍ ഇത് നിഷേധിച്ചു. ദിവസങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനിയെ പോലീസ് വിട്ടയച്ചു. പക്ഷേ ലിന്‍സണെ മോചിപ്പിക്കാന്‍ തയ്യാറായില്ല. ചിക്കുവിന്റെ പിതാവ് റോബര്‍ട്ടും മറ്റ് ബന്ധുക്കളും ലിന്‍സണ് വേണ്ടി രംഗത്ത് വന്നിട്ടും ഒമാന്‍പോലീസ് വിചിത്രമായ വാദങ്ങള്‍ പറഞ്ഞ് ലിന്‍സണെ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ലിന്‍സണ് മോചനമുറപ്പായതെന്നാണ് വിവരം. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ് ഇടപെട്ടിട്ടുണ്ട്. ഉടന്‍തന്നെ ലിന്‍സണെ നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാകും.


Other News in this category4malayalees Recommends